Thursday, May 1, 2025

47- മത് വയലാര്‍ സാഹിത്യപുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി

47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും  പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഈ കൃതി  വ്യക്തിയിലേക്ക് ഒതുങ്ങാത്ത ഓര്‍മകളുടെയും അനുഭൂതികളുടെയും ചരിത്രമാണെന്നും ഇത്ര ബൃഹത്തായ ആത്മകഥ അപൂര്‍വവും അതിന്‍റെ രചനാശൈലി അസാധാരണമെന്നും  ജൂറി വിലയിരുത്തി. ഡോ: പി കെ രാജശേഖരന്‍, വിജയലക്ഷ്മി, ഡോ: തോമസ് കുട്ടി എന്നിവരാണ് ജൂറി അംഗങ്ങള്‍.

വയലാര്‍ രാമവര്‍മയുടെ ചരമ ദിനമായ ഒക്ടോബര്‍ 27 നു വൈകീട്ട് 5. 30 നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങി വെച്ച് പുരസ്കാരവിതരണം നടക്കും. കവി വയലാര്‍ രാമവര്‍മ്മയുടെ സ്മരണാര്‍ത്ഥം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ഈ പുരസ്കാരം  ട്രസ്റ്റ് പ്രസിഡന്‍റ് കൂടിയായ പെരുമ്പടവം ശ്രീധരനാണ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

നായികയായി ചിന്നു ചാന്ദ്നി; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

0
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.

‘രുധിരം’ സിനിമയുടെ  ട്രെയിലർ പുറത്തിറങ്ങി

0
തെന്നിന്ത്യയിലെ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം രുധിരം ഏറ്റവും ട്രെയിലർ പുറത്തിറങ്ങി. ഉദ്വോഗജനകമായ കഥാമുഹൂർത്തങ്ങളെ കോർത്തിണക്കിയ ട്രയിലറാണ് ചിത്രത്തിലേത്. നവാഗതനായ ജിഷോ ലോൺ ആൻറണി...

‘അടൂർ’ സമാന്തര സിനിമകളുടെ ഉറവിടം

0
തകർച്ചയുടെയും ഒറ്റപ്പെടലിന്‍റെയും പരിവർത്തനത്തിൽ നിന്നുള്ള ഉൾവലിയലിന്‍റെയും അന്തർമുഖത്വത്തിന്‍റെയും മരണത്തിന്‍റെയും കെണിയിലകപ്പെടുകയായിരുന്നു ഉണ്ണി എന്ന കേന്ദ്രകഥാപാത്രം.

2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

0
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.