Saturday, March 7, 2026

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിൽ സ്പിരിച്വൽ വിഭാഗത്തിലേക്ക് മലയാളത്തിൽ  നിന്ന് പൂവ് എന്ന ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. വിശ്വാസവും ആത്മീയതയും മനുഷ്യത്വപരമായ വീക്ഷണത്തിലൂടെ എന്ന പ്രമേയത്തിലുള്ള സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്. അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്.

കെ പി എ സി ലീല, ശാന്തി റാവു, ശ്രുതി വിപിൻ, മീനാക്ഷി അനൂപ് എന്നിവരാണ് കഥാപാത്രങ്ങളായി എത്തിയത്. ഈ ചിത്രത്തിന്റെ ഏഷ്യൻ പ്രീമിയറാണ് ജനുവരി 20 മുതൽ 28 വരെയുള്ള ധാക്ക ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നത്. തിരക്കഥ ജോൺസൺ വി ദേവസി. നിർമ്മാണം ഇ സന്തോഷ് കുമാർ, പശ്ചാത്തല സംഗീതം നിനോയ് തോമസ്, എഡിറ്റിങ് റഷിൻ അഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

‘എന്റെ സുബ്ബലക്ഷ്മി അമ്മ  യാത്രയായി’; വേദനയോടെ ഛായാഗ്രാഹകൻ പ്രേംജി

0
'എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷം മുതൽ എനിക്ക് ഒരുപാട് സന്തോഷം മനസ്സിൽ കുന്നോളം ഉണ്ടായി. തിരുവനന്തപുരത്തെ അമ്മയുടെ ഫ്ലാറ്റിൽ വരുമ്പോൾ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാൻ സാധിക്കില്ല എനിക്ക്. '

ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്

0
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...

വിജയം കൊയ്ത് ആര്‍ ഡി എക്സ്; ആന്‍റണി വര്‍ഗീസ് നായകനായി അടുത്ത ചിത്രം

0
നീരജ് മാധവന്‍, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര്‍ ഡി എക്സിന് പിന്നാലെ ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു. 

പി ആര്‍ ഒ സംഘടന ഫെഫ്കയുടെ പ്രസിഡന്‍റായി അജയ് തുണ്ടത്ത്, എബ്രഹാം ലിങ്കണ്‍ സെക്രട്ടറി

0
പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്ത് പ്രസിഡന്‍റും എബ്രഹാം ലിങ്കണ്‍ സെക്രട്ടറിയുമായി

ഹണിറോസ് നായികയായെത്തുന്ന ‘റേച്ചല്‍’; ചിത്രീകരണത്തിന് തുടക്കം കുറിച്ചു

0
എബ്രിഡ് ഷൈനിന്‍റെ പുതിയ ചിത്രം ‘റേച്ചലി’ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഹണിറോസ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാലയാണ്.