ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം ‘തേരി മേരി’ യുടെ ട്രയിലർ പുറത്തിറങ്ങി. ട്രയിലർ ലോഞ്ച് നടി ഉർവശി നിർ വഹിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ആരതി ഗായത്രി ദേവിയുടേതാണ് തിരക്കഥയും സംവിധാനവും. ടെക് സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ,സിനീഷ് അലി പുതുശേരി, ഫിനോസ് ഇചോല, സമീർ ച്ചെമ്പായിൽ എന്നിവർ നിര്‍മ്മിക്കുന്ന ചിത്രമാണ് തേരി മേരി. അന്ന രേഷ്മ രാജനും ശ്രീരംഗ സുധയുമാണ് നായികമാർ.
ചിത്രത്തിൽ ഇർഷാദ് അലി, ബബിത ബാബു, സോഹന് സീനുലാൽ, എന്നിവരും പ്രധാകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബിപിൻ ബാലകൃഷ്ണൻ, എഡിറ്റിങ് അയ്യപ്പൻ നായർ, സംഗീതം രഞ്ജിനൻ രാജ്. വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. സിനിമ ഉടൻ തിയ്യേറ്ററുകളിൽ എത്തും.







