Thursday, May 1, 2025

ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; ‘തേരി മേരി’ യുടെ ചിത്രീകരണം ജനുവരിയില്‍

 ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം ‘തേരി മേരി’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ടെക് സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തേരി മേരി. ഷൈന്‍ ടോ ചാക്കോയുടെ ജന്മദിനമായ സെപ്തംബര്‍ 15- നാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

കലൂര്‍ ഐ എം എ ഹൌസില്‍ വെച്ച് നടന്ന പരിപാടിയില്‍ പോസ്റ്റര്‍ റിലീസിനൊപ്പം തന്നെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനവും നടത്തി. നവാഗതനായ ശ്രീരാജ് എം രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആരതി മിഥുനാണ്. ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാരന്‍ ഐ എ എസും സംഗീതം കൈലാസ് മേനോനും എഡിറ്റിങ് സാഗര്‍ ദാസും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു

0
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം...

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

0
നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക്

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക് .

ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷങ്ങളിൽ; ‘കുട്ടന്റെ ഷിനിഗാമി’  ഒറ്റപ്പാലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പ്രധാന വേഷങ്ങളിൽ. ജപ്പാനീസ് പദമായ ഷിനിഗാമിക്ക് കാലൻ എന്നാണർത്ഥം. ഈ ചിത്രത്തിൽ കുട്ടൻ എന്ന ആത്മാവായാണ് ജാഫർ ഇടുക്കി എത്തുന്നത്.

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.