കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടത്തുന്ന ചലച്ചിത്ര മേളയിൽ ചടങ്ങ് നടക്കും. അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 20 ന് നിശാഗന്ധി ഔഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ പുരസ്കാരം നൽകും. സിനിമയിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടുന്ന ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിനായി നല്കുന്ന പുരസ്കാരമാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്. കൂടാതെ ഓൾ വി ഈമാജിന് എസ് ലൈറ്റ്’ മേളയിൽ പ്രദർശിപ്പിക്കും.
Also Read
പിറന്നാൾ ദിനത്തിൽ ‘തലവൻ’ മേക്കോവർ വീഡിയോയുമായി ആസിഫ് അലി
ആസിഫലിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലവൻ.
ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ് നേടി ഷെബി ചൌഘട്ടിന്റെ ‘കാക്കിപ്പട’
കുട്ടികൾ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണങ്ങൾ പ്രമേയമായി വരുന്ന സിനിമയാണിത്. ഷൈജി വലിയകത്താണ് ചിത്രത്തിന്റെ നിർമാണം. ഈ ചിത്രം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
55- മത് ഗോവ ചലച്ചിത്രമേള; ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ‘വീരസവർക്കർ’
55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു. 25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...
‘അഭിരാമി’യായി ഗായത്രി സുരേഷ്; ടീസർ റിലീസ്
മുഷ്ത്താൻ റഹ്മാൻ കരിയാടൻ സംവിധാനം ചെയ്ത് ഗായത്രി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അഭിരാമി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ റോളിൽ തന്നെയാണ് ഗായത്രി സുരേഷ് എത്തുന്നത്.
ബിജു മേനോൻ- മേതിൽ ദേവിക ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ തിയ്യേറ്ററിൽ
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ തിയ്യേറ്ററുകളിൽ ഇന്ന് പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും...