വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന സോമന്‍റെ കൃതാവ് ഒക്ടോബര്‍ 6- നു പ്രേക്ഷകരിലേക്ക് എത്തുന്നു. രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടൈനറാണ്. കുട്ടനാട്ടുകാരനായ ഒരു കൃഷിയോഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്. വിവാഹത്തോടെ സോമന്‍റെ ജീവിത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കക്ഷി അമ്മിണിപ്പിള്ള, ഡൈവോഴ്സ്, ഫേസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഫറാ ശിബിലയാണ് നായികയായി എത്തുന്നത്. രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീമ ജി നായര്‍, മനു ജോസഫ്, നിയാസ് നര്‍മ്മകല, ജയന്‍ ചേര്‍ത്തല, തുടങ്ങിയവരും അഭിനയിക്കുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. രഞ്ജിത്ത് കെ. ഹരിദാസാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും. സംഗീതം പി എസ് ജയഹരി, എഡിറ്റിങ് ബിജീഷ് ബാലകൃഷ്ണന്‍.
Also Read
സസ്പെൻസുമായി താൾ ; ടീസർ പുറത്ത്
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, നിശീൽ കമ്പാട്ടി, മോണിക്ക കമ്പാട്ടി, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 8- ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.
മുഹമ്മദ് മുസ്തഫ ചിത്രം ‘മുറ’ ചിത്രീകരണം പൂർത്തിയായി
എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാസ് ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ചിത്രീകരണം പൂർത്തിയായി. 57 ദിവസങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
തകർന്ന കൊടിമരവും അമ്പലവും; പുതിയ പോസ്റ്ററുമായി വിജി തമ്പി ചിത്രം ‘ജയ് ശ്രീറാം’
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ജയ് ശ്രീറാം’ പോസ്റ്റർ റിലീസായി.
പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു.
ചലച്ചിത്ര ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
മലയാള സിനിമയ്ക്കും മലയാളികൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78- വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു മരണം. നാനൂറിലേറെ സിനിമാഗാനങ്ങളും...