Thursday, May 1, 2025

സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരഭ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

മഞ്ജു വാരിയരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫൂട്ടേജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്ററിൽ വിശാഖും ഗായത്രിയുമാണ് ഉള്ളത്. എഡിറ്റർ കൂടിയാണു സൈജു ശ്രീധരൻ. അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി എഡിറ്റിങ് നിർവഹിച്ചത് സൈജു ശ്രീധരനാണ്.

മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ, ബ്ലൂ ഡോട്ട് പിക്ചേഴ്സ്, എന്നിവയുടെ ബാനറിൽ സൈജു ശ്രീധരൻ, ബിനീഷ് ചന്ദ്രൻ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് ഫൂട്ടേജ്. ശബന മുഹമ്മദ്, സൈജു ശ്രീധരൻ തുടങ്ങിയവരുടേതാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിങ് സൈജു ശ്രീധരൻ, പശ്ചാത്തല സംഗീതം സുഷിൻ ശ്യാം.  

spot_img

Hot Topics

Related Articles

Also Read

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ‘ഒരു വടക്കൻ പ്രണയ പർവ്വം’

0
വിജേഷ് ചെമ്പിലോടും ഋഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വടക്കൻ പ്രണയ പർവ്വ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എ വൺസ് സിനി ഫുഡ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ...

‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ്

0
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ നിന്നും 25 വർഷത്തിന് ശേഷം  ഇടവേള ബാബു ഒഴിവായതോട് കൂടി പകരം സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു.

മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി

0
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.

ഷൂട്ടിംഗ് ആരംഭിച്ച് ബേസിലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘നുണക്കുഴി’ ഉടൻ പ്രേക്ഷകരിലേക്ക്

0
നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൂമൻ എന്ന ചിത്രത്തിന് ശേഷം കൃഷ്ണകുമാറും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി.