Thursday, May 1, 2025

സുരേഷ് ഗോപി- ബിജുമേനോന്‍ ചിത്രം ഗരുഡന്‍ നവംബറില്‍ തിയ്യേറ്ററുകളിലേക്ക്

ബിജു മേനോനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗരുഡന്‍ നവംബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. മാജിക് ഫ്രൈംസിന്‍റെ ബാനറില്‍ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മിഥുന്‍ മാനുവലിന്‍റെതാണ് തിരക്കഥ. അഞ്ചാം പാതിരയാണ് മിഥുന്‍ മുന്‍പ് തിരക്കഥ എഴുതി  ശ്രദ്ധേയമായ ചിത്രം. നവംബറില്‍ ഗരുഡന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

ചിത്രത്തില്‍ കേരള ആംഡ് പോലീസ് കമാന്‍റന്‍റ് ഹരീഷ് മാധവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുമ്പോള്‍ നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷത്തില്‍ ബിജുമേനോനും എത്തുന്നു. ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ’ഗരുഡ’ന്‍റെ ഷൂട്ടിങ്ങ് കൊച്ചിയിലും ഹൈദരാബാദിലും പൂര്‍ത്തിയാക്കി. സിദ്ദിഖ്, ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക, മേജര്‍ രവി, ചൈതന്യ പ്രകാശ്, ജോസുകുട്ടി, ജെയ്സ് ജോസ്, അഭിരാമി, ദിവ്യ പിള്ള, ബാലാജി ശര്‍മ്മ, അര്‍ജുന്‍ നന്ദകുമാര്‍, തലൈവാസല്‍ വിജയ്, രഞ്ജിത് കങ്കോല്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം ജെയ്ക്‍സ് ബിജോയിയും എഡിറ്റിങ് ശ്രീജിത്ത് സാരംഗും നിര്‍വഹിക്കുന്നു

spot_img

Hot Topics

Related Articles

Also Read

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക്

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നുണക്കുഴി’

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി

0
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി.

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.