Thursday, May 1, 2025

സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വരാഹ’ത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒരു ത്രില്ലർ ചിത്രമായിരിക്കും വരാഹം.

ഇന്ദ്രൻസ്, നവ്യ നായർ, സരയൂ മോഹൻ, സന്തോഷ് കീഴാറ്റൂർ, പ്രാചി തെഹ്ളൻ,  ഷാജു ശ്രീധർ, അനിത നായർ, മാസ്റ്റർ ശ്രീപത് യാൻ, ശ്രീജിത്ത് രവി, സാദിഖ്, മഞ്ജുഷ, മാസ്റ്റർ നന്ദ ഗോപൻ, സ്റ്റെല്ല സന്തോഷ്, മാസ്റ്റര് ക്രിസ്റ്റഫർ ജയൻ ചേർത്തല, അഞ്ചേലോ, ബേബി ശിവാനി, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, ജിത്തു കെ ജയന്റെ കഥയ്ക്ക് മനു സി കുമാർ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് മൻസൂർ മുത്തുട്ടി, സംഗീതം രാഹുൽ രാജ്, പാലക്കാട്, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കും.

spot_img

Hot Topics

Related Articles

Also Read

ജയിലര്‍ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കിലെത്തി വിനായകന്‍

0
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍  രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിലെ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് വിനായകന്‍.

‘ഒരു വടക്കൻ പ്രണയ വിപ്ലവം’; ടൈറ്റിൽ ലോഞ്ചിങ്

0
വിജേഷ് ചെമ്പിലോടും ഋഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വടക്കൻ പ്രണയ വിപ്ലവ’ത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് ഫെബ്രുവരി പതിനാലിന് വാലന്റൈൻസ് ദിനത്തിൽ കാക്കനാട് ‘ഭാരത് മാത’ കോളേജിൽ വെച്ച് നടന്നു.

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...

നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍

0
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍  പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

‘ഗുരുവായൂരമ്പലനടയിൽ’ കല്യാണമിനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ കാണാം

0
ഗുരുവായൂരമ്പലനടയിൽ ചിത്രം ഇനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം.ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മെയ് 17- ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.