Thursday, May 1, 2025

സിസ്റ്റര്‍ റാണിമരിയയുടെ  ജീവിതം വെള്ളിത്തിരയിലേക്ക്

ഷൈസണ്‍ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന സിസ്റ്റര്‍ റാണിമരിയയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സിസ്റ്റര്‍ റാണിമരിയയായി 2022- ലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വിന്‍സി അലോഷ്യസ് എത്തുന്നു. ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.  മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലാണ്  ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്സ്’ (മുഖമില്ലാത്തവരുടെ മുഖം) പ്രദര്‍ശനത്തിനെത്തുന്നത്.

പ്രേംനാഥ്( ഉത്തര്‍പ്രദേശ്), സോനലി മൊഹന്തി (ഒറീസ്സ), ജിത്ത് മത്താറു (പഞ്ചാബ്), പൂനം (മഹാരാഷ്ട്ര), അജീഷ് ജോസ്, ഫാദര്‍ സ്റ്റാന്‍ലി, സ്വപ്ന, ദിവ്യ, അഞ്ജലി സത്യനാഥ്, സ്നേഹലത( നാഗ് പൂര്‍), മനോഹരിയമ്മ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം മഹേഷ് അനന്ദും തിരക്കഥയും സംഭാഷണവും ജയപാല്‍ അനന്ദും വരികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഗീതം അല്‍ഫോണ്‍സ് ജോസഫും നിര്‍വഹിക്കുന്നു

spot_img

Hot Topics

Related Articles

Also Read

ഷറഫുദ്ദീനും അനുപമയും പ്രധാനകഥാപാത്രങ്ങൾ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
 ഷറഫുദ്ദീനും അനുപമ പരമേശ്വരനും  പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ദ പെറ്റ് ഡിറ്റെക്ടിവ്’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ നിർമാതാവായും ഷറഫുദ്ദീൻ ആദ്യമായി എത്തുന്നു. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ...

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന കഥാപാത്രമായി എത്തുന്ന വേലയുടെ പ്രീ ടീസർ പുറത്ത്

0
ഷെയ്ൻ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തിലെത്തുന്ന വേലയുടെ പ്രീ ടീസർ പുറത്ത്. നവംബർ 10-ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ ഷ്യം ശശിയാണ് ചിത്രത്തിന്റെ സംവിധാനം.

‘നടികരു’ടെ പുത്തൻ ടീസറിൽ തകർപ്പൻ പ്രകടനവുമായി ടൊവിനോയും ഭാവനയും സൌബിനും

0
ഗോഡ് സ്പീഡിന്റെ ബാനറിൽ അലൻ ആൻറണിയും അനൂപ് വേണുഗോപാലും ചേർന്ന് നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നടികർ ടീസർ റിലീസായി.

കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമകള്‍

0
നിരവധി പുരസ്കാരങ്ങളും ഇതോടൊപ്പം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാമൂഹികമായ വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള സിദ്ധാര്‍ഥ് ശിവയുടെ കലാബോധവും അതിന്‍റെ സമര്‍പ്പണവുമെല്ലാം സമൂഹത്തിനും സമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിലുമായിരുന്നു.