സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. 1977- ല്‍ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വച്ചു. ശ്രീകുമാരന്‍ തമ്പിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിം ഇന്സ്റ്റിട്ട്യൂട്ടില് ആയിരുന്നു പഠനം. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടു. അവസാനമായി അഭിനയിച്ചത് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലില്‍ പിള്ളച്ചേട്ടന് എന്ന കഥാപാത്രമായിട്ടാണ്. രോഗം മൂര്‍ച്ഛിച്ചതോടു കൂടി അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സംസ്കാരം നാളെ.
Also Read
‘മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന വ്യക്തി’- മധുപാല്‍
'മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്.'
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ
കാവ്യ ഫിലിംസ് കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളം ഫോർട്ട് കൊച്ചി സി എസ് ഐ ഹെറിടെജ് ബംഗളൊയിൽ വെച്ച് നടന്നു
ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.
‘പ്രതിമുഖം’ ട്രെയിലർ പുറത്ത്
പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ...
ഗൌതം രവീന്ദ്രന്റെ കഥയും തിരക്കഥയും സംവിധാനവും; ‘ചിത്രീകരണം പൂർത്തിയാക്കി ‘കനോലി ബാന്റ് സെറ്റ്’
വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ നിർമ്മിച്ച് ഗൌതം രവീന്ദ്രൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കനോലി ബാന്റ് സെറ്റ്’ ന്റെ...