Thursday, May 1, 2025

സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

സിനിമ നിർമ്മാതാവും പ്രവാസിയുമായ നാലുകെട്ട് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു. ഷാർജയിൽ ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ട്ടിംഗ് ഉടമയായിരുന്നു ഇദ്ദേഹം. സിനിമാസംബന്ധിയായ കാര്യങ്ങൾക്കായി ഏതാനും ദിവസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.

മകൻ ഗോഡ്വിന്റെ അഭിനയത്തോടുള്ള താല്പര്യത്തിലൂടെയാണ് അദ്ദേഹം സിനിമ നിർമ്മാണമേഖലയിലേക്ക് ശ്രദ്ധ തിരിച്ചത്. കിറ്റ് ക്യാറ്റ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്ക് ചുവട് വയ്ക്കുവാനുള്ള ഒരുക്കത്തിലായിരുന്നു മകൻ ഗോഡ് വിൻ. ജയൻ ചേർത്തല ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് കിറ്റ് ക്യാറ്റ്. ഇന്ദ്രൻസ്, ഉർവശി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മൃതദേഹം നാ ട്ടിൽ എത്തിക്കും. സംസ്കാരം വെള്ളിയാഴ്ച നാലിന് നാലുകെട്ട് സെയ്ൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. മക്കൾ: ഗോ വിൻ, ക്രിസ് വിൻ, ഭാര്യ: മഞ്ജു.

spot_img

Hot Topics

Related Articles

Also Read

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി നായകനായ ‘ബസൂക്ക’

0
90 ദിവസത്തിനൊടുവിൽ ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്.

‘കുട്ടപ്പന്റെ വോട്ട്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
കെ. ജി. എഫ് സ്റ്റുഡിയോ ആദ്യമായി നിർമ്മിക്കുന്നസ് ചിത്രം ‘കുട്ടപ്പന്റെ വോട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക് പോസ്റ്റർ പുറത്തിറങ്ങി. അരുൺ നിശ്ചൽ ടി ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സുധാശു എഴുതിയ...

നായകനോ വില്ലനോ? പോസ്റ്റര്‍ പുറത്തുവിട്ട് ഭ്രമയുഗം; നിഗൂഢത നിറഞ്ഞ ചിരിയും വന്യമായ നോട്ടവുമായി മമ്മൂട്ടി

0
കറപുരണ്ട പല്ലുകള്‍... നിഗൂഢമായ ചിരി… വന്യമായ നോട്ടം...ഭ്രമയുഗത്തിന്‍റെ പോസ്റ്ററില്‍  പുതിയ സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുകയാണ് മമ്മൂട്ടി

കല്‍പനയുടെ മകള്‍ അഭിനയ രംഗത്തേക്ക്; ഉര്‍വശി പ്രധാന വേഷത്തില്‍

0
കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നു. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ചിരപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

കോഴിക്കോടൻ സിനിമാപ്രേമികൾക്കായി വീണ്ടും അരങ്ങുണർത്താൻ അപ്സര തിയേറ്റർ

0
കഴിഞ്ഞ വർഷം താഴിട്ട് പൂട്ടിയ കോഴിക്കോട് ജില്ലയിലെ അപ്സര തിയ്യേറ്റർ വീണ്ടും സിനിമകളുമായി ജനഹൃദയങ്ങളിലേക്ക്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കരാറോടു കൂടി ഇത് ഏറ്റെടുത്തിരിക്കുന്നത്.