ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘കാഞ്ചനമാല’യുടെ പൂജാ ചടങ്ങുളും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരത്ത് വെച്ച് നടന്നു. സനു ഭാസ്കറിന്റ കഥയിൽ റെജി പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മന്ത്രി കെ എൻ ബാലഗോപാൽ ഭദ്രദീപം തെളിയിക്കുകയും ഡയറക്ടർ തുളസിദാസ് സ്വിച്ചോൺ കർമ്മം നിർവഹിക്കുകയും എ വി അനൂപ് ഫസ്റ്റ് ക്ലാപ്പടിക്കുകയും ചെയ്തു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവരാണു നിർമ്മാണം.
ചടങ്ങിൽ കല്ലിയൂർ ശശി, മുൻമന്ത്രി സുരേന്ദ്രൻ പിള്ള, ഇന്ദ്രൻസ്, മുൻസ്പീക്കർ വിജയകുമാർ, സുധീർ കരമന, നെൽസൺ, ജി എസ് വിജയൻ, കലാധരൻ, ടി. സുരേഷ് ബാബു, കൊടശനാട് കനകം എന്നിവർ പങ്കെടുത്തു. സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരാണു ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് പ്രധാന കഥാപാത്രങ്ങൾ. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സമകാലിക വിഷയങ്ങളെ മുൻനിർത്തിയുള്ള ചിത്രമായിരിക്കും കാഞ്ചിമാല. ക്യാമറ പ്രദീപ് നായർ, എഡിറ്റിങ് സിയാൻ ശ്രീകാന്ത്, സംഗീതം ബിജിപാൽ, രമേഷ് നാരായണൻ, വരികൾ റഫീഖ് അഹമ്മദ്.







