Thursday, May 1, 2025

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ പോസ്റ്റർ റിലീസായി

സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. മെയ്- 16 നു ചിത്രം  തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ടോവിനോ തോമസ്, അനശ്വര രാജൻ, മമിത ബൈജു, ആൻറണി പെപ്പെ,  എന്നുവരാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.  നവാഗതനായ ഫെബി ജോർജ്ജ് സവിധാനം ചെയ്യുന്ന ഈ ചിത്രം നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസുഫ് ആണ് നിർമ്മാണം. ഒരു ഫാന്റസി മൂഡിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോണും ലിന്റോ ദേവസ്യ, റോഷൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ്, വൈശാഖ് വിജയൻ, ബിബിൻ ജോർജ്ജ്, അഭിഷേക് രവീന്ദ്രൻ, ചെമ്പിൽ അശോകൻ, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാലാജി ശർമ്മ, ഓസ്റ്റിൻ ഡാൻ, നീന കുറുപ്പ്, ദിനേശ് പ്രഭാകർ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ്, വരികൾ ഇക്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, എഡിറ്റിങ് അഭിഷേക് ജി എ. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

ഷെയ്ൻ നിഗം വീണ്ടും നായക വേഷത്തിൽ; ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം  നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്

0
ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരു കട്ടിൽ ഒരു മുറി റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.

‘അദൃശ്യജാലകങ്ങൾ’ പോർച്ചുഗൽ ചലച്ചിത്ര മേളയിലും; മികച്ച നടനായി ടൊവിനോ

0
44- മത് പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫൻന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ അദൃശ്യജലകങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ: ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യജാലകങ്ങൾ.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ചിത്രത്തിന്റെ  ടീസർ പുറത്ത്

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കുമിത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ...