Thursday, May 1, 2025

സകല ‘വില്ലത്തരങ്ങളു’മുള്ള വില്ലന്‍; മലയാള സിനിമ കുണ്ടറ ജോണിയെ ഓര്‍ക്കുന്നു, ഓര്‍മ്മകളുടെ വെള്ളിത്തിരയിലൂടെ

രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ. കുണ്ടറ ജോണി എന്ന അഭിനേതാവിനെ മറക്കില്ല ഒരു സിനിമാപ്രേമിയും. ജീവിതത്തിലും കലയിലും  അദ്ദേഹം എന്നന്നേക്കുമായി വെള്ളിത്തിരയുടെ അഭ്രപാളികളിലേക്ക് മറയുമ്പോള്‍ അദ്ദേഹമാടിതിമിര്‍ത്ത ഓരോ കഥാപാത്രങ്ങളും വേദിയില്‍ ബാക്കിയാകുന്നു. മലയാളി മനസുകളിലെ ആ വേദിയില്‍ ഇനി കുണ്ടറ ജോണിയുടെ കഥാപാത്രങ്ങളും കടന്നുവരികയായി.  

ഗൌരവമുള്ള ഗുണ്ടയായും ചിരിപ്പിക്കുന്ന ഗുണ്ടയായും സഹനടനായും വിഭിന്ന വേഷപ്പകര്‍ച്ചകള്‍.  വിശ്വസിച്ചു കയ്യില്‍ തന്നേല്‍പ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെ യും അദ്ദേഹം പകര്‍ന്നാടുകയായിരുന്നു. 1979- ല്‍ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കുണ്ടറ ജോണി പിന്നീട് നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. ആറാംതമ്പുരാനിലും സ്ഫടികത്തിലും കിരീടത്തിലും നാടോടിക്കാറ്റിലും ഗോഡ് ഫാദറിലു൦ ഭരത്ചന്ദ്രന്‍ ഐ പി എസിലും അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഗുണ്ടാവേഷത്തിലും കാക്കിക്കുള്ളിലെ വില്ലനെയും പേടിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലെ സിനിമകിലൂടെയും  കുണ്ടറ ജോണിയിലെ വില്ലനെ അറിഞ്ഞു.

എഴുപത്തിയൊന്നാമത്തെ വയസ്സില്‍ ജീവിതത്തില്‍ നിന്നും 44 വര്‍ഷത്തെ കരിയറില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ഓര്‍മകളിലൂടെ, കഥാപാത്രങ്ങളിലൂടെ  ജീവിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തച്ചിലേടത്ത് ചുണ്ടന്‍, വര്‍ണ്ണപ്പകിട്ട്, സമാന്തരം, ആഗസ്ത് 15, ഹലോ, സാഗരം സാക്ഷി, ആനവാല്‍മോതിരം, അവന്‍ ചാണ്ടിയുടെ മകന്‍, ബല്‍റാം v/s താരാദാസ്, മൂന്നാം ഖണ്ഡം, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അറിയപ്പെടുന്നൊരു ഫുഡ്ബാള്‍ താരം കൂടിയാണ് ഇദ്ദേഹം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ അധ്യാപിക സ്റ്റെല്ല ആണ് ഭാര്യ. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ‘മേപ്പടിയാന്‍’ ആണ് ഇദ്ദേഹം അഭിനയിച്ച ഒടുവിലത്തെ സിനിമ.

spot_img

Hot Topics

Related Articles

Also Read

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

0
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു

0
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, സമീർ കാരാട്ട്, ജോബിൻ ജോർജ്ജ്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവർ നിർമ്മിച്ച് നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ എറണാകുളത്ത് വെച്ച് നടന്നു.

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

0
വൈവാഹിക ജീവിതത്തിൽ ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു.

ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി

0
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.

‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു

0
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.