Friday, May 2, 2025

സംവിധായകൻ ഹരികുമാർ അന്തരിച്ചു

മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരായ എം ടി വാസുദേവൻ നായരുടെയും എം മുകുന്ദന്റെയും പെരുമ്പടവം ശ്രീധരന്റെയും കഥകളെയും തിരക്കഥകളെയും ഹരികുമാർ സിനിമ സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കിയിട്ടുണ്ട്. വാണിജ്യ സിനിമ എന്നതിലേക്കാൾ ഉപരി കലാമൂല്യമുള്ള സിനിമകൾക്ക് പ്രാധാന്യം നല്കിയ സംവിധായകൻ കൂടിയാണ് ഹരികുമാർ. ദേശീയ പുരസ്കാര ജൂറിയിൽ 2005- 2008 എന്നീ വർഷങ്ങളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

സുകുമാരിയെയും ജഗതി ശ്രീകുമാറിനെയും പ്രധാനകഥാപാത്രമാക്കികൊണ്ട് 1981- ൽ സംവിധാനം ചെയ്ത ആമ്പൽ പൂവ് ആയിരുന്നു ഹരികുമാർ സംവിധാനം ചെയ്ത ആദ്യ സിനിമ. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1994- ൽ  പുറത്തിറങ്ങിയ ‘സുകൃതം’ ശ്രദ്ധേയ ചലച്ചിത്രമായിരുന്നു. മമ്മൂട്ടി, ഗൌതമി തുടങ്ങിയവർ ആയിരുന്നു അതിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും സുകൃതം നേടി. അയനം, ജാലകം, സ്വയംവരപ്പന്തൽ, ഊഴം, ഉദ്യാനപാലകൻ, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകൾ ഹരികുമാർ സംവിധാനം ചെയ്തിട്ടുണ്ട്. ഓട്ടോറിഷക്കാരന്റെ ഭാര്യ ആണ് ഒടുവിൽ സംവിധാനം ചെയ്ത സിനിമ. എം മുകുന്ദൻ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആൻ അഗസ്റ്റിനും ആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.

spot_img

Hot Topics

Related Articles

Also Read

കത്തനാരായി ജയസൂര്യ; അനുഷ്ക ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം

0
മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യ എത്തുന്നു. ഐതിഹ്യകഥകളിലൂടെയും മറ്റും ഇടം നേടിയ മാന്ത്രികനാണ് കടമറ്റത്ത് കത്തനാര്‍.

കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ

0
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത  ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ‘ഒരു സർക്കാർ ഉത്പന്നമാണ് റിലീസാവാനുള്ള പുതിയ ചിത്രം

0
തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ  പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം.

‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘ബ്രോ ഡാഡി’ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും സജീവമാകാനൊരുങ്ങി നടി  മീന

0
‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിലാണ് മീന കോളേജ് വിദ്യാർഥിനിയുടെ വേഷത്തിലെത്തുന്നത്.