Thursday, May 1, 2025

സംവിധായകനായി ജോജു ജോർജ്ജ്

നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. അതിന്റെ ആദ്യാനുഭവത്തിന്റെ ത്രില്ലിലാണ് അദ്ദേഹം. രചനയും സംവിധാനവും ജോജുവിന്റെതാണ്. ‘അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോൾ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും’(മാതൃഭൂമി). ജോജു ജോർജ്ജ് പറഞ്ഞു.

ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എങ്ങനെ ഉള്ളതായിരിക്കും എന്നറിയുവാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. ‘പണി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ആണ് നിർമ്മാണം. സംഗീതം വിഷ്ണു വിജയ്. ബിഗ്ബോസ് താരങ്ങളായ ജുനൈസ്, സാഗർ, തുടങ്ങിയ മറ്റ് അഭിനേതാക്കളും കഥാപാത്രങ്ങളായി എത്തുന്നു.

spot_img

Hot Topics

Related Articles

Also Read

‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്

0
റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.

പുത്തൻ ക്യാരക്ടർ പോസ്റ്ററുമായി ‘സ്വർഗ്ഗം’

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ  പുറത്തിറങ്ങി. ചിത്രത്തില് ആനിയമ്മ എന്ന  കഥാപാത്രമായാണ് മഞ്ജുപിള്ള എത്തുന്നത്. മഞ്ജു പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുരത്തിറങ്ങിയിരിക്കുന്നത്. സി എൻ...

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

0
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.