Saturday, March 7, 2026

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു കൊണ്ട് ആശംസകള്‍ നേര്‍ന്നു. വ്യക്തിവൈരാഗ്യം രാഷ്ട്രീയ പകപോക്കലായി മാറുന്നതോടെ ഒളിച്ചു താമസിക്കേണ്ടി വരുന്ന നാലു വിദ്യാര്‍ഥികളുടെ ജീവിതമാണ് ഉള്ളടക്കം.

ചിത്രത്തിലൂടെ മികച്ച സ്വഭാവ  നടനുള്ള അവാര്‍ഡ് 2020 ല്‍ സുധീഷും നേടിയിരുന്നു. സര്‍ജാനോ, സൂരജ് എസ് കുറുപ്പ്, ജിയോ ബേബി, ബിനു പപ്പു,  തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സൂരജ് എസ് കുറുപ്പിന്‍റേത് തന്നെയാണ് സംഗീത സംവിധാനവും. വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ജോണ്‍സണ്‍. ഛായാഗ്രഹണം സിന്‍റോ പൊടുത്താസും നിര്‍വഹിച്ചിരിക്കുന്നു. സൈന ഒടിടിയില്‍ ചിത്രം സെപ്തംബര്‍ 29- നു പ്രദര്‍ശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

വെള്ളിയാഴ്ച പറന്നിറങ്ങാനൊരുങ്ങി ‘പ്രാവ്’; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

0
ആത്മസുഹൃത്തായ രാജശേഖരന്‍റെ ആദ്യ സംരഭ ചിത്രമായ പ്രാവിനു വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി.

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.

‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ

0
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം...

ആദ്യ മലയാള സിനിമയുമായി ബംഗാളി സംവിധായകൻ അഭിജിത്ത് ആദിത്യ; ‘ആദ്രിക’യിൽ ഇതരഭാഷകളിൽ നിന്നും താരങ്ങൾ

0
പ്രശസ്ത ഫോട്ടോഗ്രാഫറും  സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.