എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച തങ്കം എന്ന സിനിമയൂദ അസിസ്റ്റന്റ് സംവിധായകൻ കൂടിയായിരുന്നു ഉണ്ണി ശിവലിംഗം. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘എന്ന താൻ കേസ് കൊട്’ എന്ന ചിത്രമാണ് എസ് ടി കെ ഫ്രയിംസിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. കബഡി കളിക്കാരായ നാലു യുവാക്കളുടെ കഥപറയുന്ന ചിത്രമാണിത്. പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷൻ. ചിത്രീകരണം ഉടൻ ആരംഭിക്കും.
Also Read
മാംഗോ മുറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസനും ബേസിലും
ജാഫര്‍ ഇടുക്കിയും അര്‍പ്പിത് പി ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം സ്വിയ നായികയായി എത്തുന്നു. തികച്ചും സവിശേഷമായ കഥയുമായാണ് സിനിമയും പോസ്റ്ററും ഒരുങ്ങുന്നത്.
ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ ചിത്രീകരണം ആരംഭിച്ചു
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃപ്രയാറിൽ ആരംഭിച്ചു. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ്...
മമ്മൂട്ടി ചിത്രം ‘കളംകാവൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം. ജിഷ്ണു ശ്രീകുമാറിന്റെയും ജിതിൻ...
‘മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു
പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. ത്രീഡിയിൽ നിർമ്മിച്ച ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിൽ ഒരാളായി സൂര്യകിരൺ അഭിനയിച്ചിരുന്നു.
പുത്തൻ ക്യാരക്ടർ പോസ്റ്ററുമായി ‘സ്വർഗ്ഗം’
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തില്‍ ആനിയമ്മ എന്ന കഥാപാത്രമായാണ് മഞ്ജുപിള്ള എത്തുന്നത്. മഞ്ജു പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുരത്തിറങ്ങിയിരിക്കുന്നത്. സി എൻ...