Friday, May 2, 2025

ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍

47- മത് വയലാര്‍ സാഹിത്യപുരസ്കാരം ലഭിച്ച ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍. ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയിലൂടെയാണ് ശ്രീകുമാരന്‍ തമ്പിയെത്തേടി പുരസ്കാരം എത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുകയും പിന്നീട് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്ത കൃതിയാണ് ‘ജീവിതം ഒരു പെന്‍ഡുലം’. ഫേസ് ബുക്കിലൂടെ പങ്ക് വെച്ച പോസ്റ്ററിലൂടെയാണ് കമല്‍ഹാസന്‍ അഭിനന്ദനം കുറിച്ചത്.

‘കവി, ​ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി. അദ്ദേഹം സംവിധാനം ചെയ്ത തിരുവോണം എന്ന മലയാള ചിത്രത്തിൽ നസീർ, ശാരദ എന്നിവർക്കൊപ്പം പ്രേം കുമാർ എന്ന കഥാപാത്രത്തെ ഞാനും അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്ക് കേരളത്തിലെ മഹത്തായ വയലാർ അവാർഡ് ലഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ആശംസകൾ’…കമല്‍ഹാസന്‍ മുഖപുസ്തകത്തില്‍ കുറിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്കാരം.

spot_img

Hot Topics

Related Articles

Also Read

ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ; ‘മറുവശം’ ഈ മാസം റിലീസ്

0
നടൻ അനൂറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മറുവശം’  ഈ മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് മറുവശം. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടു....

മികച്ച 250 സിനിമകളിൽ 35 മലയാള സിനിമകൾ; ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച മലയാള ചിത്രമായി ‘ഹോം’

0
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ്  ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി...

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ പോസ്റ്റർ പുറത്ത്

0
ജിത്തുമാധവവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത്  ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ

0
സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’.