Thursday, May 1, 2025

‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്

ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്റേറ്ററായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു. ലിയോ, ജയിലർ തുടങ്ങിയ ചിത്രത്തിന് ശേഷം ഗോകുലം മൂവീസ് റിലീസ് ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ചിത്രത്തിൽ സുധീഷ്, മാല പാർവതി, സരസ ബാലുശ്ശേരി, ഷഹീൻ സിദ്ദിഖ്, ഫെമിന, അനീഷ് ജി മേനോൻ, ഷാജു ശ്രീധർ, പ്രിയ ശ്രീജിത്ത്, സാബു മോൻ, തെന്നൽ, വാസുദേവ് തുടങ്ങിയവരും വേഷമിടുന്നു. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ്, തുടങ്ങിയവയുടെ ബാനറിൽ ജഗദീഷ് പളനി സ്വാമിയും സുധൻ സുന്ദരവും ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം സന്താന കൃഷ്ണൻ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിങ് കിരൺ ദാസ്.

spot_img

Hot Topics

Related Articles

Also Read

‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്

0
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

‘അറക്കൽ മാധവനുണ്ണി’ വീണ്ടും തിയ്യേറ്ററിൽ- റീ റിലീസിന് ഒരുങ്ങി ‘വല്യേട്ടൻ’

0
ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘വല്യേട്ടൻ’ മൂവി റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം വമ്പിച്ച ജനപ്രിയത നേടിയിരുന്നു. അമ്പലക്കര ഫിലിംസിന്റെ...

പതിനാറുവർഷങ്ങൾക്ക് ശേഷം ഒന്നിക്കുവാൻ മോഹൻലാലും മമ്മൂട്ടിയും

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 11 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന...