സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെപി നിർമ്മിച്ച് എ ജെ വർഗീസ് സംവിധാനം ചെയ്ത ചിത്രം ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമായി. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്. ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെ ഒരു സർക്കാസിസ്റ്റ് രീതിയിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘ഡ്രഗ്സിന്റെ ഉപയോഗം മൂലം വഴിതെറ്റുന്ന ഇന്നത്തെ തലമുറ സാറിനെക്കണ്ട് പഠിക്കണ’മെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന സംഭാഷണം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധേയമാണ്. ഒരു ഫൺ ത്രില്ലർ മൂവിയാണ് അടിനാശം വെള്ളപ്പൊക്കം. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. ഷൈൻ ടോം ചാക്കോ, മഞ്ജു പിള്ള, ജോൺ വിജയ്, സജിത്ത് തോമസ്, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, അശോകൻ, ബൈജു സന്തോഷ്, പ്രേം കുമാർ, അരുൺ പ്രിൻസ്, ലിസബത് ടോമി, സഞ്ജയ് തോമസ്, രാജ് കിരൺ തോമസ്, എന്നിവരാണു ചിത്രത്തിലെ അഭിനേതാക്കൾ. ഛായാഗ്രഹണം സൂരജ് എസ്, ആനന്ദ്, എഡിറ്റിങ് ലിജോ പോൾ.