Thursday, May 1, 2025

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം. സിനിമാ ജീവിതത്തില്‍ നാലര പതിറ്റാണ്ടു പിന്നിടുന്ന അറുപത്തിയെഴാം വയസ്സിലാണ് നായക  വേഷത്തില്‍ അഭിനയിക്കുവാനുള്ള അവസരം അബു സലീമിനെ തേടി എത്തുന്നത്.

എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ശരത് കൃഷ്ണയുടേതാണ് തിരക്കഥ. ചിത്രത്തില്‍ ലുക് മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന അബു സലീം 2012- ലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. 1978- ല്‍ രാജന്‍ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അബുസലിം മലയാളമടക്കം നിരവധി ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 1982-ല്‍ മിസ്റ്റര്‍ കേരളയും 1983,86,87, കാലങ്ങളില്‍ മിസ്റ്റര്‍ സൌത്ത് ഇന്ത്യയുമായി അബു സലീം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’

0
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു.

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി

0
മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു....

ടീസറുമായി ക്രൈം ഡ്രാമ ചിത്രം ‘സീക്രട്ട് ഹോം’

0
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരിലേക്ക് എത്തുന്ന ക്രൈം ഡ്രാമ മൂവി സീക്രട്ട് ഹോമിന്റെ ടീസർ പുറത്തിറങ്ങി.

ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’

0
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.