Thursday, May 1, 2025

വിടപറഞ്ഞ്  മലയാള സിനിമയുടെ മുത്തശ്ശി; നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  വാർദ്ധക്യ സഹജമായ അസുഖമായിരുന്നു. ഓൾ ഇന്ത്യ റെഡിയോയിൽ തെന്നിന്ത്യയിലെ ആദ്യ വനിത കമ്പോസറായിരുന്നു സുബ്ബലക്ഷ്മി. 1951- ൽ റേഡിയോ ജോലിയിലേക്ക് പ്രവേശിച്ചു. കുട്ടിക്കാലം തൊട്ട് കലാമേഖലയിൽ പ്രാവീണ്യം തെളിയിച്ചിരുന്നു സുബ്ബലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അഭിനയ ജീവിതത്തിന് തുടക്കമിട്ട സുബ്ബലക്ഷ്മിയെത്തേടി പിന്നീട് നിരവധി മുത്തശ്ശി കഥാപാത്രങ്ങൾ എത്തിക്കൊണ്ടിരുന്നു.

പാണ്ടിപ്പട, സീത കല്യാണം, തിളക്കം, കല്യാണ രാമൻ, പ്രണയ കഥ, സി ഐ ഡി മൂസ, റാണി പദ്മിനി, വൺ, സൌണ്ട് തോമാ, തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും സുബ്ബലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്യാണ രാമുദു, രാമൻ തേടിയ സീതൈ, ഹൊഗനസു, ഹൌസ് ഓണർ, മധുരമിതം, ഏക് ദീവാന ഥാ, ദിൽബേചാര, യാ മായ ചേ സാ വേ, ഇൻ ദി നെയിം ഓഫ് ഗോഡ്, തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.കൂടാതെ  മലയാളത്തിൽ ദൂരദർശനിലെ ഗന്ധർവ്വയാമം, വളയം തുടങ്ങി നിരവധി  സീരിയലുകളിലും അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമാണ് സുബ്ബലക്ഷ്മി. രുദ്രസിംഹാസനം, ജിമ്മി എഈ വീടിന്റെ ഐശ്വര്യം, മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി തുടങ്ങിയ ചിത്രങ്ങളിൽ ഗാനമാലപിക്കുകയും ജാക്ക് ദാനിയേൽ, റോക്ക് ആൻഡ് റോൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നടിയും നർത്തകിയുമായ താരകല്യാൺ അടക്കം മൂന്നു മക്കൾ. ഭർത്താവ് പരേതനായ കല്യാണ കൃഷ്ണൻ.

spot_img

Hot Topics

Related Articles

Also Read

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

0
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.

സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’; ട്രയിലർ പുറത്ത്

0
ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രം ജയ് ഗണേഷ് മൂവീയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ ചിത്രീകരണം ആരംഭിച്ചു

0
റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ്...

‘പൊറാട്ട് നാടകം’ ചിത്രത്തിന്റെ ടീസർ പുറത്ത്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത്...

‘പുള്ളി’യുമായി ദേവ് മോഹൻ എത്തുന്നു;  ഡിസംബർ 8 ന് തിയ്യേറ്ററുകളിൽ

0
പുള്ളി എന്ന ത്രില്ലർ മൂവിയിൽ പ്രധാന കഥാപാത്രമായി ദേവ് മോഹൻ എത്തുന്നു. ചിത്രം ഡിസംബർ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി.