Saturday, March 7, 2026

റിലീസിന്‍റെ രണ്ടാം ദിനവും ഹൌസ് ഫുള്‍; ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി കിങ് ഓഫ് കൊത്ത

ആഗസ്ത് 24 നു തിയ്യേറ്ററിലേക്ക് എത്തിയ കിങ് ഓഫ് കൊത്തയെ വരവേറ്റത് ഡീഗ്രേഡിങ് ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ രണ്ടാം ദിനം ആയപ്പോഴേക്കും കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞു. സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി. റിലീസിന്‍റെ രണ്ടാം ദിനം കിങ് ഓഫ് കൊത്ത കാണാന്‍ ഹൌസ് ഫുള്‍ ആണ്. എറണാകുളത്തെ മള്‍ട്ടിപ്ലക്സില്‍ നിന്നു മുപ്പത്തി രണ്ട് ലക്ഷം ആദ്യദിവസം നേടി. സിനിമയ്ക്കെതിരെ ആദ്യ ദിനം തന്നെ ഉയര്‍ന്നു വന്ന സൈബര്‍ ആക്രമണവും ഡീഗ്രേഡിങ്ങും ശക്തമായി കൊണ്ടിരിക്കെ ആണ് രണ്ടാം ദിനം അതിനെ മറികടക്കുന്നത്.

കൊത്ത എന്ന ഗ്രാമത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്‍റെ കഥ. കുടുംബം, സൌഹൃദം, പ്രണയം തുടങ്ങി നിരവധി വൈകാരികതകളിലൂടെ ചിത്രം കടന്നു പോകുന്നു. ഈ രണ്ട് കാലഘട്ടങ്ങളിലും തികച്ചും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ സവിശേഷത. അഭിലാഷ് ജോഷി സംവിധാനം ചേത കിങ് ഓഫ് കൊത്തയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, അനിഖ സുരേന്ദ്രന്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. സീ സ്റ്റുഡിയോസും ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയും സംഗീതം ജേക്സ് ബിജോയിയും ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘പെരുമാനി’ എന്ന ഗ്രാമത്തിന്റെ കഥയുമായി മജുവും സംഘവും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ

0
സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’.

‘കേക്ക് സ്റ്റോറി’ ട്രയിലർ പുറത്ത്

0
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ട്രയിലർ പുറത്ത്. ചിത്രത്തിൽ...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സർവ്വം മായ’

0
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഖിൽ സത്യന്റെതാണ് കഥയും എഡിറ്റിങും സംവിധാനവും. ‘The ghost next door’ എന്നാണ് ടൈറ്റിലിന്റെ ടാഗ്...