Thursday, May 1, 2025

‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍  ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്

ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. മാസ് ആക്ഷന്‍ ചിത്രവും ഫാമിലി എന്‍റര്‍ടൈമെന്‍റ് മൂവിയുമാണ് ബാന്ദ്ര എന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഒരു പാന്‍ഇന്ത്യന്‍ ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തില്‍ ബോളിവുഡ് നടന്‍ ദിനോ മോറിയയും തമിഴ് നടന്‍ ശരത് കുമാറും എത്തുന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. അജിത്ത് വിനായക ഫിലിംസിന്‍റെ  ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഛായാഗ്രഹണം ഷാജി കുമാര്‍, സംഗീതം സാം സി എസ്, എഡിറ്റിങ് വിവേക് ഹര്‍ഷന്‍

spot_img

Hot Topics

Related Articles

Also Read

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...

ഫെബ്രുവരി 9 ന് റിലീസിനൊരുങ്ങി അന്വേഷിപ്പിൻ കണ്ടെത്തും; പൊലീസ് വേഷത്തിൽ ടൊവിനോ

0
തിയ്യേറ്റർ ഓഫ് ഡ്രീംസൈറ്റ് ബാനറിൽ ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9 ന് തിയ്യേറ്ററുകളിൽ എത്തും.

‘യമുന’യെ തേടി ആരാധകര്‍; നദികളില്‍ സുന്ദരിയാരെന്ന സസ്പെന്‍സുമായി പുത്തന്‍  പോസ്റ്റര്‍

0
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍.

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

0
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.

റിയലിസ്റ്റിക് ക്രൈം ത്രില്ലറുമായി എം പത്മകുമാർ; ചിത്രീകരണം ആരംഭിച്ചു

0
രണ്ടായിരത്തി പതിനേഴിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വെച്ച് നടന്ന ഒരു സഭവത്തെ പ്രമേയമാക്കിക്കൊണ്ട് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധകേന്ദ്രമായ ടിബറ്റൻ...