Thursday, May 1, 2025

രജനികാന്ത് ചിത്രം ‘ജയിലര്‍’ വേള്‍ഡ് റിലീസിലേക്ക്

ആഗസ്ത് പത്തിന് വേള്‍ഡ് റിലീസിലേക്ക് തയ്യാറെടുക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ ബിഗ് ബജറ്റ് ചിത്രമായ ജയിലര്‍. ആഘോഷപൂര്‍വമാണ് ചിത്രത്തെ വരവേല്‍ക്കുവാന്‍ ആരാധകരും സിനിമാലോകവും ഒരുങ്ങുന്നത്. തലൈവര്‍ ചിത്രം ബോക്സ് ഒഫ്ഫിസ് തൂത്തുവാരുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ് കുമാര്‍, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണന്‍, ജാക്കി ഷറോഫ്, വിനായകന്‍, തുടങ്ങി വമ്പന്‍ താരനിരകളാണ് അണിനിരക്കുന്നത്. വേള്‍ഡ് റിലീസിന് തയ്യാറെടുന്നതിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ട്രയിലര്‍ വൈറലായിക്കഴിഞ്ഞു. തലൈവറുടെ ശക്തമായ തിരിച്ചുവരവും കഥാപാത്രവും ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. സിനിമയുടെ അഡ്വാന്‍സ് ബുക്കിങിന്‍റെ ആരംഭത്തില്‍ തന്നെ ബംഗ്ലൂര്‍ മൾട്ടിപ്ലെക്സുകളിൽ 800 മുതല്‍ 1400 രൂപ വരെ പുലര്‍ച്ചെ 6 മണിക്കുള്ള വിറ്റുപോയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന് ബജറ്റ് 225 കോടി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. യു എസ് എ പ്രീമിയര്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ 17, 919 ടിക്കറ്റുകള്‍ വിറ്റുപോകുകയും മൂന്നു കോടിരൂപ അതില്‍ നിന്നുമാത്രമായി ലഭിച്ചു എന്നാണ് വിവരം. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കേരളത്തിലുള്ള വിതരണാവകാശം ശ്രീഗോകുലം മൂവീസിന് വേണ്ടി ശ്രീഗോകുലന്‍ ഗോപാലന്‍ സ്വന്തമാക്കി. സംഗീതം അനിരുദ്ധ് രവിചന്ദര്‍. വിജയ് നായകനായ ‘ബീസ്സി’നു ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 169- മത്തെ ചിത്രമാണ് രജനികാന്ത് നായകനാകുന്ന ജയിലര്‍.

spot_img

Hot Topics

Related Articles

Also Read

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയില്‍ ഇടം നേടി ‘2018’- സന്തോഷം പങ്കിട്ട് ജൂഡോ ആന്‍റണിയും കൂട്ടരും

0
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയില്‍ ഇടം നേടി ‘2018’ ചിത്രത്തിന്‍റെ സന്തോഷം പങ്കിട്ട് ജൂഡോ ആന്‍റണിയും കൂട്ടരും. ‘ഇനി നിന്നെ നാട്ടുകാര്‍ ഓസ്കര്‍  ജൂഡ് എന്നു വിളിക്കുമെന്ന്’ നിര്‍മാതാവ് ആന്‍റോ ജോസഫ് തമാശിച്ചപ്പോള്‍ ‘ചേട്ടനെ ഓസ്കാര്‍ ആന്‍റോ’ എന്നു വിളിക്കുമെന്നും പറഞ്ഞ് 2018 ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പരസ്പരം സന്തോഷം പങ്ക് വയ്ക്കുകയായിരുന്നു

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

0
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

ഷൈൻ ടോമും ധ്യാനും പ്രധാന കഥാപാത്രങ്ങൾ; പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി എത്തുക. ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീവയാണ് അൻവർ സാദിഖ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ

‘കണ്ടേ ഞാൻ ആകാശത്ത്..’ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിലെ മ്യൂസിക് ലോഞ്ച്

0
നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിലെ മ്യൂസിക് ലോഞ്ച് ലുലുമാളിൽ വെച്ച് നടന്നു. ദിലീപും നമിത പ്രമോദും ചേർന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം.