മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന കൌതുകത്തിൽ കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് എന്നു ദൃശ്യം 3 ഇറങ്ങുന്ന പശ്ചാത്തലത്തിൽ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘ദൃശ്യം 3’ യിൽ ജോർജജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ നാല് വർഷത്തിനു ശേഷം ഉണ്ടാകുന്ന മാറ്റങ്ങളെയാണ് അവതരിപ്പിക്കുക.
ദൃശ്യം 3 ‘ദൃശ്യം 2’ പോലെ വളരെ ഹെവി ഇന്റലിജന്റ് സിനിമയല്ലെന്നും കഥ സ്വാഭാവികമായി വളരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് സൂചന നൽകിയിട്ടുണ്ട്. സിനിമയുടെ തിരക്കഥ എഴുതുന്നതിന് മുമ്പ് തന്നെ ക്ലൈമാക്സ് തീരുമാനിച്ചിരുന്നുവെന്നും, ‘ദൃശ്യം 3’ യുടെ സാധ്യതയെക്കുറിച്ച് ആദ്യം ചോദിച്ചത് മോഹൻലാൽ ആണെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. ഏപ്രിൽ-ജൂൺ മാസങ്ങളിൽ സിനിമ റിലീസ് ചെയ്യാനാണ് നിലവിൽ പദ്ധതിയിടുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത് .







