Thursday, May 1, 2025

മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആലപ്പുഴ, കുമളി, തിരുവനന്തപുരം ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. മേതിൽ ദേവിക ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘കഥ ഇന്നുവരെ’. കുട്ടിക്കാലത്തെ നിരവധി സിനിമകളിൽ അഭിനയിക്കുവാനുള്ള അവസരം വന്നുവെങ്കിലും അതൊക്കെ നിരസിക്കുകയായിരുന്നു.

ചിത്രത്തിൽ നിഖില വിമൽ, രഞ്ജി പണിക്കർ, സിദ്ദിഖ്, അപ്പുണ്ണി ശശി, അനുശ്രീ, ഹക്കീം ഷാജഹാൻ, കോട്ടയം രമേഷ്, കൃഷ്ണ പ്രസാദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്ലാൻ ജെ സ്റ്റുഡിയോസ് ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദും വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ഇമാജിൻ സിനിമാസിന്റെ ബാനറിൽ ഹാരിസ് ദേശവും അനീഷ് പി ബിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിങ് ഷമീർ മുഹമ്മദ്, സംഗീതം അശ്വിൻ ആര്യൻ.

spot_img

Hot Topics

Related Articles

Also Read

മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ

0
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങൾ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാൻ ഇനി ‘ആടുജീവിതം’ തിയ്യേറ്ററുകളിലേക്ക്

0
ബ്ലെസ്സി- പൃഥ്വിരാജ്- കൂട്ടുകെട്ടിൽ ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം ഇനി . 2024- ഏപ്രിൽ 10 ന് തിയ്യേറ്ററുകളിലേക്ക്. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും

എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

0
എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...