Thursday, May 1, 2025

മുന്നോട്ട് കുതിച്ച് മമ്മൂട്ടിയുടെ ‘ടർബോ’; അദ്യ ദിനം നേടിയത് 6.2 കോടി

റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ കേരളത്തിൽ നിന്ന് ടർബോ നേടിയത് 6. 2 കോടി രൂപ. മമ്മൂട്ടി നായകനായ ഈ ചിത്രത്തിന് വലിയ സ്വീകരണവും മികച്ച പ്രതികരണവുമാണു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഈ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ  റെക്കോർഡ് ആണ് ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി നായകനായി എത്തിയ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ പ്രീബുക്കിങും മറ്റുമായി രണ്ട് കോടിയും രണ്ടാം ദിവസത്തിൽ നേടിക്കഴിഞ്ഞു.

തിയ്യേറ്ററുകളിൽ തികച്ചും വ്യത്യസ്തമായി എത്തിയ മമ്മൂട്ടി കഥാപാത്രവും മാസ്സ് കോമഡി ആക്ഷൻ കൊണ്ടുമാണ് സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷകമാകാൻ കാരണം. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ലേറ്റ് നൈറ്റ് ഷോകൾ 50 ൽ അധികമാണ് ചാർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ യു കെയിലും ജർമ്മനിയിലും റിലീസ് ചെയ്തതിൽ ഏറ്റവും വലുതും ശ്രദ്ധേയവുമായ മൂവിയാണ് ടർബോ. 300- ൽ കൂടുതൽ തിയ്യേറ്ററുകളിലാണ് ടർബോ പ്രദർശനം തുടരുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിൽ.

മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന്എത്തിയത്. രണ്ട് മണിക്കൂർ 35 മിനിറ്റ് നീളുന്ന സിനിമയാണ് ടർബോ. സിനിമയുടെ പുറത്തിറങ്ങിയ ട്രയിലറും പോസ്റ്ററുമെല്ലാം മികച്ച പ്രതികരണമാണ് നേടിക്കൊടുത്തത്.  മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. 70 കോടി ബജറ്റിൽ ഒരുങ്ങിയ  ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്.. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ  കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, സംഗീതം ജസ്റ്റിൻ വർഗീസ്. 

spot_img

Hot Topics

Related Articles

Also Read

ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി.   പ്രിവ്യൂ കണ്ടപ്പോൾ  തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട്...

സിസ്റ്റര്‍ റാണിമരിയയുടെ  ജീവിതം വെള്ളിത്തിരയിലേക്ക്

0
ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

‘തലവന്’ ശേഷം ആസിഫലി നായകനായി എത്തുന്നു; സംവിധാനം ഫർഹാൻ

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി  പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.