കൊച്ചുമകളുടെയും മൂത്തച്ഛന്‍റെയും ആത്മബന്ധം പറയുന്ന ചിത്രം കോപം ഒക്ടോബര്‍- 6 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. അന്തരിച്ച നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഗണപതി അയ്യര്‍ എന്ന കഥാപാത്രമായി നെടുമുടി എത്തുമ്പോള്‍ അഞ്ജലി കൃഷ്ണ മീനാക്ഷി എന്ന കൊച്ചുമകളുടെ വേഷത്തിലും എത്തുന്നു. ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, അലിഫ് ഷാ, സംഗീത് ചിക്കു, അലന്‍ ബ്ലസീന, ദാവീദ് ജോണ്‍, വിനോദ്, സാജന്‍ ധ്രുവ് തുടങ്ങിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. കഥ- തിരക്കഥ-സംഭാഷണം- സംവിധാനം- നിര്‍മാണം കെ മഹേന്ദ്രന്‍ നിര്‍വഹിക്കുന്നു. ഛായാഗ്രഹണം റോണി സായ് ആറ്റിങ്ങല്‍, ഗാനരചന സജി ശ്രീവല്‍സം, എഡിറ്റിങ് ശരണ്‍ ജി ഡി, സംഗീതം- പശ്ചാത്തല സംഗീതം രാജേഷ് വിജയ്.
Also Read
ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.
ബിജുമേനോൻ നായകനായി എത്തുന്ന ‘തുണ്ട്’; ട്രയിലർ റിലീസിന്
തല്ലുമാല, അയൽവാശി എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തുണ്ടി’ന്റെ ട്രയിലർ റിലീസ് ചെയ്തു.
പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാൻ ഇനി ‘ആടുജീവിതം’ തിയ്യേറ്ററുകളിലേക്ക്
ബ്ലെസ്സി- പൃഥ്വിരാജ്- കൂട്ടുകെട്ടിൽ ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം ഇനി . 2024- ഏപ്രിൽ 10 ന് തിയ്യേറ്ററുകളിലേക്ക്. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും
‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.
മാന്ത്രിക വിരലുകളാൽ തബലയിൽ സംഗീതം നെയ്ത ഉസ്താദ് സാക്കിർ ഹുസൈന് വിട
സംഗീതത്തിൽ വിസ്മയം തീർത്ത തബലനിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. തബലയിൽ അദ്ദേഹം തീർത്ത നാദ പ്രപഞ്ചം ഇനി ഓർമ്മ. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73-...