Saturday, March 7, 2026

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77- വയസ്സായിരുന്നു. പാറോപ്പടിയിലെ വീടില്‍ വെച്ചായിരുന്നു മരണം. 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ഏഴാമത്തെ വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് തുടക്കമിട്ടു. കഥാപ്രസംഗത്തിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലാസാഹിത്യത്തെ കൂടുതല്‍ ജനകീയമാക്കി തീര്‍ക്കുവാന്‍ റംല ബീഗത്തിന് കഴിഞ്ഞു. കേശവ ദേവിന്‍റെ ഓടയില്‍ നിന്ന്, കാളിദാസന്‍റെ ശാകുന്തളം, കുമാരനാശാന്‍റെ നളിനി തുടങ്ങിയ കൃതികള്‍ റംല ബീഗം കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയ മകളാണ് റംല ബീഗം.

spot_img

Hot Topics

Related Articles

Also Read

സെൻസറിങ്  പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’

0
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

0
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. അനിഷ്മ ആണ് ചിത്രത്തിൽ നായികയായി...

‘പർദ്ദ’ ആഗസ്ത് 22 നു തിയ്യേറ്ററുകളിലേക്ക്

0
അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പർദ്ദ’ ആഗസ്ത് 22- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ....

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.