Thursday, May 1, 2025

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം. ജനഗണമന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ’. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബ്ലോക്ബസ്റ്റർ ഹിറ്റ് ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ആൻറണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. അനുപമ പരമേശ്വരൻ, അജൂ വർഗീസ്, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥ ഷാരിസ് മുഹമ്മദ്, ഛായാഗ്രഹണം സുദീപ് ഇളമൻ, എഡിറ്റിങ് ശ്രീജിത്ത് സാരംഗ്, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

ധ്യാൻശ്രീനിവാസനും അജു വർഗീസും പ്രധാനകഥാപാത്രങ്ങൾ; ‘ആപ് കൈസേ ഹോ..’ ഫെബ്രുവരി 28- നു തിയ്യേറ്ററുകളിൽ

0
അജൂസ് എബൌ വേൾഡ് എന്റർടൈമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ..’ എന്ന ഏറ്റവും പുതിയ ചിത്രം...

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

0
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.

‘നാരായണീന്റെ മൂന്നാണ്മക്കൾ’ പോസ്റ്റർ പുറത്ത്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. തോമസ് മാത്യുവും ഗാർഗിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും.

വെള്ളിയാഴ്ച പറന്നിറങ്ങാനൊരുങ്ങി ‘പ്രാവ്’; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

0
ആത്മസുഹൃത്തായ രാജശേഖരന്‍റെ ആദ്യ സംരഭ ചിത്രമായ പ്രാവിനു വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി.