Thursday, May 1, 2025

മമ്മൂട്ടിയുടെ പുതിയപടം ‘ടർബോ’ ഒരുക്കുക വൈശാഖും മിഥുൻ മാനുവലും

മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ സിനിമ പ്രഖ്യാപിച്ചു. ‘ടർബോ’ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസുമാണ്

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിൽ പുറത്തുവിടും. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് സം​ഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ്.എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്‌ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പാടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ ആൻഡ് ആഭിജിത്ത് (മമ്മൂട്ടി).

വിതരണം വേഫേറർ ഫിലിംസും ഓവർസീസ് റിലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്ന് നിർവഹിക്കും.

spot_img

Hot Topics

Related Articles

Also Read

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

രസകരമായ ട്രയിലറുമായി ‘അയ്യർ ഇൻ അറേബ്യ’

0
ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. എം എ നിഷാദ് ആണ് അയ്യർ ഇൻ അറേബ്യയുടെ തിരക്കഥയും സംവിധാനവും.

‘സുമതി വളവ്’ മെയ് 8- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതിവളവ്’ മെയ് 8- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു...

ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രം ഉടൻ

0
മഞ്ഞുമ്മൽ ബോയ്സിന്റെ പ്രധാനികളായ ജിത്തു മാധവനും ചിദംബരവും ഒന്നിക്കുന്ന ചിത്രം ഉടൻ. ചിദംബരം സംവിധാനം ചെയ്യുന്ന കഥയ്ക്ക് ജിത്തു മാധവന്റേതാണ് തിരക്കഥ. കെ വി എൻ പ്രൊഡക്ഷൻസും തെസ് പിയാൻ  ഫിലിംസും ചേർന്ന്...

ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

0
മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടൻ സലീംകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.