Thursday, May 1, 2025

ഭാവന, ഇന്ദ്രന്‍സ്, ഉര്‍വശി, ഹണിറോസ്; ചിത്രം ‘റാണി’യുടെ ട്രൈലര്‍ പുറത്തിറക്കി നടന്‍ മോഹന്‍ലാല്‍

ഭാവന, ഹണിറോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, അനുമോള്‍ നിയതി, ഗുരു സോമസുന്ദരം, അശ്വിന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം റാണിയുടെ ട്രൈലര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി ഒരു സമകാലികമായ ചിത്രമാണ്. ഉദ്വോഗജനകമായ കഥ പറയുന്ന സ്ത്രീ പ്രധാന്യമുള്ള ത്രില്ലര്‍ ചിത്രമാണ് റാണി.

സെപ്ടെംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം മാജിക് വെയില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍, ജിമ്മി ജേക്കബ്, വിനോദ് മേനോന്‍ തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിങ് അപ്പു ഭട്ടതിരി, ഛായാഗ്രഹണം വിനായക് ഗോപാല്‍, രചനയും സംഗീതവും മേന മേലത്ത്.

spot_img

Hot Topics

Related Articles

Also Read

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

0
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

നാടക- സിനിമാ ഗായിക മച്ചാട്ട്  വാസന്തി ഓർമ്മയായി

0
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട്  വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് റായ്  ലക്ഷ്മി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മലയാള സിനിമയും പോത്തേട്ടന്‍ ബ്രില്ല്യന്‍സും

0
അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് ... ദിലീഷ് പോത്തന്‍ എന്ന കലാകാരന്‍ സമീപ കാലത്തായി മലയാള സിനിമയില്‍ സൃഷ്ട്ടിച്ചിരിക്കുന്ന നവതരംഗം പുതിയ പ്രതീക്ഷയുടെ പാതയാണ്. കുട്ടിക്കാലത്തെ സിനിമയോടൊപ്പമായിരുന്നു ദിലീഷിന്‍റെ ചങ്ങാത്തം.

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

0
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.