ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുക്കളയില്‍ നിന്ന് വഴുതി തലയിടിച്ചു വീണതാണ് മരണ കാരണം. രക്തസമ്മര്‍ദ്ദത്തിനുള്ള ചികില്‍സ നടത്തി വരികയായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധി മൈ ഫാദര്‍, ശിഖര്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഉഡാന്‍, ശ്രീമാന്‍ ശ്രീമതി ഹാതിം തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: ജര്‍മന്‍ നടിയായ സൂസെയിന്‍.
Also Read
ചലച്ചിത്രതാരം കനകലത അന്തരിച്ചു
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം
ഓഗസ്ത് ഒന്നുമുതല്‍ പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.
പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.
മാറ്റത്തിന്‍റെ ശാസ്ത്രബോധവും ഈശ്വര ചിന്തയും
മലയാള സിനിമ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും എത്തിനിൽക്കുന്ന കാലത്ത് മനുഷ്യ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും വേറിട്ട രണ്ട് പാതകൾ ചലച്ചിത്രത്തെയും സ്വാധീനിച്ചിരുന്നു. പഴമയിൽ നിന്നും നിഷേധത്തോടെ ഇറങ്ങിപ്പോകുന്ന പുതിയ തലമുറ, പഴമയിൽ നിന്ന് ഇത്തിരിയകന്ന് എന്നാൽ...
നാളെ മുതൽ തിയ്യേറ്ററുകളിൽ ക്യാമ്പസ് കഥയുടെ ‘താൾ’ തുറക്കുന്നു
തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.