Saturday, March 7, 2026

ഫെബ്രുവരി 27- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു; ‘ഗെറ്റ് സെറ്റ് ബേബി’

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഫെബ്രുവരി 21- തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നർമ്മത്തിൽ  രസകരമായ രീതിയിലാണ് ചിത്രം ഒരുക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റർടൈമെന്റ് മൂവിയായിരിക്കും ഗെറ്റ് സെറ്റ് ബേബി. പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉണ്ണി മുകുന്ദന്റെ പുതിയ കഥാപാത്രം. ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ  പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്. ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, കൃഷ്ണ പ്രസാദ്, പുണ്യ എലിസബത്ത്, വർഷ രമേശ്, ജുവൽ മേരി, വിജയ് ജേക്കബ്, ഗംഗ മീര, ദിലീപ് മേനോന്, ഷ്യം മോഹൻ, ദിനേശ് പ്രഭാകർ, മുത്തുമണി, ഷിബില ഫറ, അതുല്യ, കെ എ സി ലീല, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേശ്, അഭിറാം രാധാകൃഷണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന നിരവാഹിച്ചത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ചിത്രസംയോജനം എഡിറ്ററും സംവിധായകനുമായ  മഹേഷ് നാരായണൻ, ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, സംഗീത സംവിധാനം സാം സി എസ്. ഷൂട്ടിംഗ് അടുത്ത വർഷം തുടക്കമിടും.

spot_img

Hot Topics

Related Articles

Also Read

ദിലീപ്- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

0
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

അനുഷ് മോഹൻ ചിത്രം ‘വത്സല ക്ലബ്ബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘വത്സല ക്ലബ്’ എന്ന  ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിവാഹം മുടക്കൽ ഒരു തൊഴിലും ആഘോഷവുമാക്കി മാറ്റിയ ഒരു പറ്റം ആളുകളേക്കുറിച്ച്...

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും