കൊച്ചിയിൽ വെച്ച് നടന്ന ഫെഫ്ക സംഘടനയുടെ വാർഷിക ജനറൽ കൌൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇരുപത്തിയൊന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൌൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വർക്കിങ് സെക്രട്ടറിയായി സോഹൻ സീനുലാലിനേയും ട്രഷററായി ആർ. എച്ച് സതീഷിനെയും തിരഞ്ഞെടുത്തു. എൻ എം ബാദുഷ, ശ്രീമതി ദേവി, ജി എസ് വിജയൻ, ജാഫർ കാഞ്ഞിരപ്പള്ളി, അനിൽ ആറ്റുകാൽ തുടങ്ങിയവരാണ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി ഷിബു ജി സുശീലൻ, പ്രദീപ് രംഗൻ, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആർട്ട് ലൈൻ, എന്നിവരെയും തിരഞ്ഞെടുത്തു. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൌജന്യ ആരോഗ്യ ഇൻഷൂറൻസ്, ആസ്ഥാന മന്ദിര നിർമ്മാണം, തൊഴിലുകൾ എന്നിവയും ലഭിക്കും.
Also Read
‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം
മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ'യിലൂടെയും 2010 ല്‍ ‘സദ്ഗമയ'ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍.
ജോയ് കെ മാത്യു ചിത്രം അൺബ്രേക്കബിൾ; ചിത്രീകരണം പൂർത്തിയാക്കി
മലയാള ടെലിവിഷൻ- സിനിമാമേഖലകളിൽ ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ മോളി കണ്ണമ്മാലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2025 നവംബറിൽ ടുമോറോ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ഗൌതം വാസുദേവ് മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ്...
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ആലപ്പുഴ ജിംഖാന’
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്ലിൻ, സന്ദീപ്, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി...
‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്.







