പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുക’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലുക്മാൻ അവറാന്റെ പിറന്നാൾദിന സ്പെഷ്യലായാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിസി നിതിൻ, ഗൌതം താനിയിൽ എന്നിവരാണു സംവിധാനം. ചിത്രത്തിൽ നായികയായി എത്തുന്നത് ദൃശ്യ രഘുനാഥ് ആണ്.

പാലക്കാട്, നെല്ലിയാമ്പതി, തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു ഫീൽ ഗുഡ് കോമഡി ചിത്രമാണ് അതിഭീകര കാമുകൻ. കാർത്തിക്, മനോഹരിജോയ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന സുജയ് മോഹൻരാജ്, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റിങ് അജീഷ് ആനന്ദ്.