Thursday, May 1, 2025

‘പ്രാവിൻ കൂട് ഷാപ്പ്’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ റിലീസാവാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി ബാക്കി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് തിങ്കളാഴ്ച കോട്ടയത്ത് വെച്ച് നടക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്ത ഷൈജു ഖാലിദ് ആണ് ഈ ചിത്രത്തിനും ക്യാമറാമാനായി എത്തുന്നത്.

ചാന്ദ്നി ശ്രീധരൻ, നിയാസ് ബക്കർ, ശബരീഷ് വർമ്മ, വിജോ അമരാവതി, പ്രതാപൻ കെ എസ്, രേവതി. ശിവജിത്ത് പത്മനാഭൻ, സന്ദീപ്, രാംകുമാർ, തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.

spot_img

Hot Topics

Related Articles

Also Read

കഥ- തിരക്കഥ- സംവിധാനം- ഹാരിസ്, ‘മിസ്റ്റര്‍ ഹാക്കര്‍’ ടീസര്‍ പുറത്തുവിട്ടു

0
സി എഫ് സി ഫിലിംസിന്‍റെ ബാനറില്‍ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘മിസ്റ്റര്‍ ഹാക്കറു’ടെ ടീസര്‍ പുറത്തുവിട്ടു.

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ വുമായി ഗിരീഷ് എ ഡി വീണ്ടും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശശീയം പുഷ്കരൻ, ഫഹദ് ഫാസിൽ, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ജഗദീഷും ബേസിലുമെത്തുന്നു അച്ഛനും മകനുമായി; ‘ഫാമിലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ജയ ജയ ജയ ജയ ഹേ, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്സ് എന്‍റര്ടൈമെന്‍റ് ബാനറില്‍ ഗണേഷ് മേനോനും ലക്ഷ്മി വാര്യരും നിര്‍മ്മിക്കുന്ന ചിത്രം ഫാമിലിയില്‍ അച്ഛനായി ജഗദീഷും മകനായി ബേസിലും എത്തുന്നു