Thursday, May 1, 2025

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. പ്രജേഷ് സെനിന്‍റെ ഗുരുനാഥനായ സoവിധായകന്‍ സിദ്ധിഖിനെ അനുസ്മരിച്ചു കൊണ്ട് ചിത്രീകരണത്തിന് ജാഫര്‍ഖാന്‍ കോളനിയിലെ ലയണ്‍സ് ക്ലബ് ഹാളില്‍ തുടക്കം കുറിച്ചു. ഫുഡ്ബാള്‍ താരമായ വി പി സത്യന്‍റെ ഭാര്യ ശ്രീമതി അനിതാസത്യന്‍ ആണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.

ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന് പുറമെ തമിഴില്‍ നിന്നും നിരവധി പ്രമുഖ അഭിനേതാക്കള്‍ കഥാപാത്രങ്ങളായി എത്തുന്നു. ജഗദീഷ്, ശ്രീകാന്ത് മുരളി, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനന്തന്‍ എന്ന ഒരു ചെറുപ്പകാരന്‍റെ ജീവിതത്തില്‍  മാജിക് സൃഷ്ടിക്കുന്ന പ്രതിസന്ധികളും പ്രതിരോധവുമാണ് ഹൌഡിനിയുടെ ഉള്ളടക്കം. കോഴിക്കോടും മുംബൈലും രാജസ്ഥാനിലുമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കും.

ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ മീഡിയ ആന്‍ഡ് എന്‍റര്‍ടൈമെന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്രജേഷ് സെന്‍ മൂവി ക്ലബും ഷൈലേഷ് ആര്‍ സിങ്ങും ചേര്‍ന്ന് ഒരുക്കുന്നു. വെള്ളം, ക്യാപ്റ്റന്‍, മേരി ആവാസ് സുനോ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെനിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ എഡിറ്റിങ് ബിജിബാലയാണ്. സംഗീതം ബിജിപാലും ഛായാഗ്രഹണം നൌഷാദ് ഷെരീഫും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്

0
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും.

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

0
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.

അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ  ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

0
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.