Thursday, May 1, 2025

‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം

‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ് സ്ത്രീധനക്കൊതിയന്മാർ. അഭിമാനം പ്രധാന പ്രശ്നമാക്കിയെടുക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ശരീരം മുഴുവൻ പൊന്നിട്ട് മൂടി പെൺകൂട്ടിയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ജീവനൊടുക്കേണ്ടി വന്നിട്ടും ഇന്നും സ്ത്രീധനം കൊടുക്കൽ വാങ്ങലുകളുടെ അയ്യരുകളിയാണ് സമൂഹത്തിൽ.

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പൂത്തിയ സിനിമ ‘പൊന്മാൻ’ നമ്മളോട് ചർച്ച ചെയ്യുന്നതും ഇതേ സാമൂഹിക വിഷയം തന്നെയാണ്. കൊല്ലം ജില്ലയിൽ നടക്കുന്ന കല്യാണമാണ് സിനിമയിലെങ്കിലും ചർച്ച ചെയ്യുന്നത് എല്ലാ പ്രദേശങ്ങളിലെയും ഒരേ സാമൂഹിക വിപത്തായ സ്ത്രീധനം തന്നെയാണ്. ഇരുപത്തിയഞ്ച് പവനും കാറും വീടും തൊട്ട് പോകുന്നു ലേലം വിളികൾ. വിവാഹകമ്പോളത്തിലെ വില്പ്പനച്ചരക്കുകൾ കാല്പനികമാക്കുന്ന പുതിയ പ്രവണതകളും സമൂഹത്തെ അപകടകരമായ അവസ്ഥയിലേക്കാണു കൊണ്ടെത്തിക്കുന്നത്. അനാവശ്യങ്ങളായ ആർഭാടങ്ങൾ റീലുകളിൽ  വൈറൽ പൊങ്ങച്ചങ്ങളായി ടൈംലൈനുകളിൽ നിറഞ്ഞു നിൽക്കുന്നു. ബേസിൽ ജോസഫ് നായകനായി എത്തിയ പൊന്മാൻ ഇത്തരം വിഷയങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ്.

പെൺകുട്ടിയല്ല, പവനാണ് ‘കയറിയ’മെന്ന് സമൂഹത്തിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന സിനിമ. ‘അതങ്ങോട്ട് പുറത്തോട്ടെടുത്ത് ഇടൂ. നാട്ടുകാരൊക്കെ കാണട്ടെ’ എന്ന അമ്മായിയമ്മമാരുടെ സ്ഥിരം പല്ലവി കല്യാണ റീസപ്ഷനിൽ കാതിൽ മുഴങ്ങാത്ത മരുമക്കൾ കുറവായിരിക്കും. അത്കൊണ്ട് തന്നെ ഈ സിനിമ സാമൂഹികമാണ്, ചിലർക്ക് കുറിക്ക് കൊണ്ടേക്കാം. ‘പെണ്ണായാൽ പോണ് വേണമെന്ന’ പാട്ട് ഫോണിൽ റിംഗ് ടോണായി കൊണ്ട് നടക്കുന്ന ബേസിലിന്റെ അജീഷ് എന്ന കഥാപാത്രം നമ്മുടെ ജീവിതപരിസരങ്ങളിൽ നിരവധി കാണാം. കല്യാണത്തിന് 500 സമ്മാനമായി കിട്ടിയാൽ തിരിച്ച് 200 ആയി കൊടുക്കണമെന്ന് അന്തസ്സിന്റെ പുറത്ത് മാത്രം ജീവിക്കുന്ന ഒരുകഥാപാത്രം. പണവും സ്വർണ്ണവും വിവാഹവും ജീവിതത്തിൽ വില്ലനായി എത്തുന്ന പെൺജീവിതങ്ങളെ സിനിമ വെളിച്ചത്ത് കൊണ്ടുവരുന്നു, ആർത്തിയുടെ ഭീകരരൂപമായ ചെറുക്കൻ- പെൺവീട്ടുകാരുടെ ‘അഭിമാന’ത്തെ യും.

ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണ് സിനിമയുടെ പ്രമേയം. ജസ്റ്റിൻ മാത്യുവിന്റെയും ജി ആർ ഇന്ദുഗോപന്റെയും തിരക്കഥ. നമ്മുടെ ജീവിതത്തിലൂടെ പലപ്പോഴായി കടന്നുപോയിട്ടുള്ള സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ,  പശ്ചാത്തലങ്ങൾ, സംഭാഷണങ്ങൾ.. അങ്ങനെ പലതും ‘പൊൻമാനി’ലും പ്രകടമാണ്. അതുകൊണ്ടുതന്നെ സിനിമയിലെ ഒരാളായി പ്രേക്ഷകന് മാറാനും കഴിയുന്നു. അജീഷായി ബേസിൽ നമുക്കിടയിലൊരാളായി ഇറങ്ങിവന്നപ്പോൾ നായികയായി അഭിനയിച്ച ലോജോ മോൾ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ഭദ്രമാക്കി. ദീപക് പറമ്പോൽ, സന്ധ്യ രാജേന്ദ്രൻ, ആനന്ദ് മന്മഥൻ, ജയാ കുറുപ്പ്, റെജൂ ശിവദാസ്, ലക്ഷ്മി സഞ്ജു, തുടങ്ങിയവരും  തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. ഓരോ ആളുകളും തീർച്ചയായും കണ്ടിരിക്കേണ്ട ത്രില്ലർ മൂവിയാണ് ‘പൊന്മാൻ’.

spot_img

Hot Topics

Related Articles

Also Read

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....

‘തലവന്’ ശേഷം ആസിഫലി നായകനായി എത്തുന്നു; സംവിധാനം ഫർഹാൻ

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി  പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.

‘പെരുമാനി’ എന്ന ഗ്രാമത്തിന്റെ കഥയുമായി മജുവും സംഘവും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.

ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു

0
‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി