Thursday, May 1, 2025

‘പെരുമാനി’ എന്ന ഗ്രാമത്തിന്റെ കഥയുമായി മജുവും സംഘവും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിൽ നിർമ്മാണവും ചെയ്യുന്നു. ഒരു ഫാന്റസി ഡ്രാമ കൂടിയാണ് പെരുമാനി.

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. പോസ്റ്ററിൽ വലിയ ആമയുടെ ചിത്രമാണ് മറ്റൊരു പ്രത്യേകത. മെയ് മാസത്തിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ദീപ തോമസ്, നവാസ് വള്ളിക്കുന്ന്, രാധിക രാധാകൃഷ്ണൻ, ഫ്രാങ്കോ, വിജിലേഷ് തുടങ്ങിയവർ ആണ് മറ്റ് പ്രാധാന കഥാപാത്രങ്ങൾ. ഛായാഗ്രഹണം മനേഷ് മാധവൻ, സംഗീതം ഗോപി സുന്ദർ, ഗാനരചന മുഹ്സിൻ പെരാരി.

spot_img

Hot Topics

Related Articles

Also Read

‘ഡയൽ  100’ മാർച്ച് എട്ടിന് റിലീസിന്

0
വി ആർ എസ് കമ്പനിക്കു വേണ്ടി വിനോദ് രാജൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന പൊലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം ഡയൽ  100 മാർച്ച് എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തും.

‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ

0
കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’...

എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

0
എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

തമിഴ് ‘റീലി’ലെ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു; ‘വള്ളിച്ചെരുപ്പ്’ തിയ്യേറ്ററുകളിലേക്ക്

0
തമിഴ് ചിത്രമായ ‘റീലി’ല്‍ ഉദയ രാജ് എന്ന നായകവേഷത്തിലെത്തി ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘വള്ളി ച്ചെരുപ്പ്’  സെപ്തംബര്‍ 22- നു തിയ്യേറ്ററിലേക്ക്.

കാന്തൻ ദി ലവർ ഓഫ് കളർ: പുതുകാലവും മാറാത്ത വര്‍ണ്ണബോധവും

0
ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച  പരിസ്ഥിതി പ്രവർത്തകയായ  ദയാബായിയും കരുത്തുറ്റ കഥാപാത്രമായി അഭിനയിക്കുന്നു എന്ന സവിശേഷതയാണ്.