Saturday, March 7, 2026

പൃഥ്വിരാജ്- പാർവതി കോംബോ വീണ്ടും; ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു.  മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രത്തിന് ശേഷം  നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. ഇ4 എന്റർടയിമെന്റ്സിന്റെ ബാനറിൽ മുകേഷ് മേത്ത, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, എന്നിവരാണു ചിത്രത്തിന്റെ നിർമ്മാണം. എന്നു നിന്റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പറവാതിയും ഒന്നിച്ച ശ്രദ്ധേയ സിനിമകൾ.  മധുപാൽ, അശോകൻ, ഹക്കീം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഹർഷ് വർദ്ധൻ, തിരക്കഥ സമീർ അബ്ദുള്ള, ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ.

spot_img

Hot Topics

Related Articles

Also Read

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത്

0
ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ...

നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ‘പുഴു’വിനു ശേഷം ‘പാതിരാത്രി’യുമായി റത്തീന

0
മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ സ്വിച്ചോൺ കർമ്മം കൊച്ചിയിൽ വെച്ച് നടന്നു.

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

0
ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്.

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.