Friday, May 2, 2025

പുള്ളുവൻ കഥയുമായി ‘മായമ്മ’; ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം. ഒരു പൂളുവത്തിപെൺകൂട്ടിയുടെയും നമ്പൂതിരി യുവാവിന്റെയും പ്രണയകഥയാണ് ചിത്രത്തിലെ കഥ.

അങ്കിത വിനോദ്, അരുൺ ഉണ്ണി, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, ശരണ്യ ശബരി, രമ്യ രാജേഷ്, സീതാലക്ഷ്മി, അനു നവീൻ, വിജി തമ്പി, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ചേർത്തല വിജയൻ, കൃഷ്ണപ്രസാദ്, കെ പി എ സി ലീലമണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹകൻ നവീൻ കെ സാജു, എഡിറ്റിങ് അനൂപ് എസ് രാജ്.

spot_img

Hot Topics

Related Articles

Also Read

സിനിമാതാരം കലാഭവൻ ഹനീഫ് അന്തരിച്ചു

0
‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് ആദ്യ ചുവടുവയ്പ്പ്. തുടർന്ന് ഈ പറക്കും തളിക, വെള്ളരിപ്രാവിന്റെ ചങ്ങാതി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളുടെ വേഷമിട്ടു. ഉറവാശിയും ഇന്ദ്രൻസു൦ പ്രധാനകഥാപാത്രങ്ങളായി എത്തിയ ജലധാര പമ്പ് സെറ്റാണ് ഒടുവിൽ അഭിനയിച്ച ചിത്രം.  

പ്രഗ്യാ നാഗ്രയും ലുക് മാൻ അവറാനും ഒന്നിക്കുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ഉടൻ

0
ഉണ്ണി മൂവീസ്, ഹരീഷ് മൂവീസ് എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാര് എന്നിവർ ചേർന്ന് നിർമ്മിച്ച് ജീവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ ലുക് മാൻ അവറാനും പ്രഗ്യാ നാഗ്രയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി

0
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.

ഷെയ്ൻ നിഗം നായകവേഷത്തിൽ എത്തുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി

0
സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വീര സംവിധാനം ചെയ്യുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ...

‘ഒരു കെട്ടുകഥയിലൂടെ’എത്തുന്നു പുതുമുഖങ്ങളും; ചിത്രീകരണത്തിന് തുടക്കമായി

0
ദേശാടനപ്പക്ഷികൾ സിനിമ പ്രൊഡക്ഷന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരനും സവിത മനോജും ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കെട്ടുകഥയിലൂടെ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.