Thursday, May 1, 2025

‘പുലിമട’യില്‍ പതുങ്ങി ജോജു ചിത്രം ‘പുലിമട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എ കെ സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ജോജു ജോര്‍ജ്ജ് നായകനാകുന്ന ബി ബജറ്റ് ചിത്രം പുലിമടയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാരിയര്‍, ടോവിനോ തോമസ്, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ താരങ്ങളാണ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന് ടാഗ് ലൈന്‍ ‘സെന്‍റ് ഓഫ് എ വുമണ്‍’ പെണ്ണിന്‍റെ സുഗന്ധം എന്നര്‍ത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങാന്‍ പോകുന്ന ‘പുലിമടയില്‍ ഐശ്വര്യ രാജേഷും ലിജോമോളും നായികമാരായി എത്തുന്നു.

പ്രധാനമായും വയനാടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നത്. “ഇരട്ട’ എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് പുലിമട. പത്തു വര്‍ഷത്തിന്‍റെ ഇടവേളയ്ക്ക് ശേഷം ക്യാമറാമാനായി എത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള ചിത്രമാണ് പുലിമട. ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാക്സ് ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും ദാമോദരനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

ബാലചന്ദ്രമേനോന്‍, ജോണി ആന്‍റണി, ചെമ്പന്‍ വിനോദ്, അബു സലീം, സോന നായര്‍, കൃഷ്ണ പ്രഭ, ജിയോ ബേബി, പൌളി വില്‍സണ്‍, ഷിബില തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ വിന്‍സന്‍റ് സ്കറിയ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. സംഗീതം- ഇഷാന്‍ ദേവ്, ഗാനരചന- റഫീഖ് അഹമ്മദ്, താരാശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍, എഡിറ്റിങ്- എ കെ സാജന്‍.

spot_img

Hot Topics

Related Articles

Also Read

കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു

0
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി

0
മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കെ ആര്യയെ നായകനാക്കിക്കൊണ്ട് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് മുരളി ഗോപി. എമ്പുരാന്റെ രചന നിർവഹിച്ചത് ഇദ്ദേഹമാണ്. ടിയാൻ എന്ന  ചിത്രത്തിന് ശേഷം മുരളി...

‘ബ്രോ ഡാഡി’ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും സജീവമാകാനൊരുങ്ങി നടി  മീന

0
‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിലാണ് മീന കോളേജ് വിദ്യാർഥിനിയുടെ വേഷത്തിലെത്തുന്നത്.

സൂരജ് ടോം ചിത്രം’ വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

0
സൂരജ് ടോം സംവിധാനം ചെയ്ത് ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വിശേഷ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിക്കുന്ന ചിത്രമാണ് വിശേഷം.

24 മണിക്കൂറിനുള്ളിൽ 9. 7 മില്യൺ വ്യൂവേഴ്സ്; യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമനായി ‘മലൈക്കോട്ടൈ വാലിബൻ’

0
മലൈക്കോട്ടൈ വാലിബാന്റെ ട്രയിലർ വ്യൂവേഴ്സ് 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 9. 7 മില്യൺ കടന്നു. മികച്ച തിയ്യേറ്റർ അനുഭവമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ട്രയിലർ കണ്ട പ്രേക്ഷകരുടെ പ്രതീക്ഷ.