മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി അതേ തമിഴ് പാട്ടും. പറഞ്ഞറിയിക്കാനാവാത്ത വിധം അതിസുന്ദരമായിരുന്നു ഡോൾബി അറ്റ്മോസിന്റെ ശബ്ദവിന്യാസത്തിലെ ഓരോരോ അണുകണങ്ങളും. കൊച്ചിയിലെ ഫോറം മാളിൽ വെച്ചായിരുന്നു പ്രീമിയർ ഷോ. മാന്ത്രികതനിറഞ്ഞ മാടമ്പള്ളിയിലെ തെക്കിനിയിൽ നിന്ന് നാഗവല്ലിയുടെ രംഗപ്രവേശം കൂടിയായപ്പോൾ കരഘോഷങ്ങൾ മുഴങ്ങി. ഇന്നിന്റെ ഏറ്റവും നവീനമായ ദൃശ്യ സാങ്കേതികവിദ്യയെ ഉപയോഗിച്ച് കൊണ്ട് പുനരുദ്ധാരണം ചെയ്ത മണിച്ചിത്രത്താഴിന്റെ കേരളത്തിലെ പ്രീമിയർ ഷോ കാണുവാൻ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയപ്രസാദും എത്തിയിരുന്നു. കൂടാതെ സംവിധായകനായ സിബി മലയിൽ, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമ്മാതാക്കളായ ഷെർഗ, ഷെനൂഗ, സിയാദ് കോക്കർ, സന്ദീപ് സേനൻ തുടങ്ങിയവരും പങ്കെടുത്തു. ഓഗസ്ത് ഏഴിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.
Also Read
ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നടന്ന സംഭവ’ത്തിൽ സുരാജും ബിജു മേനോനും
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നടന്ന സംഭവത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ചിത്രം ജൂൺ 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
‘ടർബോ’ റിലീസ് ഡേയ്റ്റ് വിഷു ദിനത്തിൽ പ്രഖ്യാപിക്കാനൊരുങ്ങി അണിയറ പ്രവർത്തകർ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ചിത്രം ‘ടർബോ’ യുടെ റിലീസ് തീയതി വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും.
ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്
ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരു കട്ടിൽ ഒരു മുറി റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.
ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്
രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.