Thursday, May 1, 2025

പുത്തന്‍ ട്രെയിലറുമായി രാമചന്ദ്ര ബോസ് & കോ; നന്‍മയുള്ള കൊള്ളക്കാരന്‍റെ കഥ

ഓണത്തിന് റിലീസാവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തി ഹനീഫ് ആദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് & കോ. ഇപ്പോള്‍ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഫാമിലി എന്‍റെര്ടൈമെന്‍റ് ചിത്രം കൂടിയാണ് രാമചന്ദ്ര ബോസ് & കോ. രസകരമായ രംഗങ്ങളാണ് ടീസറിലൂടെ പങ്ക് വച്ചിരിക്കുന്നത്. യു എ ഇ ലും കേരളത്തിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നത്. ജാഫര്‍ ഇടുക്കി,  വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു. ഗാനരചന സുഹൈല്‍ കോയയും എഡിറ്റിങ് നിഷാദ് യൂസഫും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കൈകാര്യംചെയ്തത്. നൃത്തസംവിധാനം ഇത്തവണ ചലച്ചിത്ര പുരസ്കാരം കിട്ടിയ ഷോബി പോള്‍രാജാണ് നിര്‍വഹിച്ചു.  സംഘട്ടനം- പ്രഭു, കനല്‍ കണ്ണന്‍, ജി മുരളി.

spot_img

Hot Topics

Related Articles

Also Read

ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ പ്രധാനവേഷത്തിൽ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ഉടൻ

0
പൂർണ്ണമായയും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ വളരെക്കാലത്തിന്  ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതക ളുമാണ് ചിത്രത്തിന്റെ കഥാതന്തു.

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

നായകനോ വില്ലനോ? പോസ്റ്റര്‍ പുറത്തുവിട്ട് ഭ്രമയുഗം; നിഗൂഢത നിറഞ്ഞ ചിരിയും വന്യമായ നോട്ടവുമായി മമ്മൂട്ടി

0
കറപുരണ്ട പല്ലുകള്‍... നിഗൂഢമായ ചിരി… വന്യമായ നോട്ടം...ഭ്രമയുഗത്തിന്‍റെ പോസ്റ്ററില്‍  പുതിയ സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുകയാണ് മമ്മൂട്ടി

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

0
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.