Thursday, May 1, 2025

പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും

യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത്, രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു. എം എം മണി എം എൽ എ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. എന്തുസഹായവും സിനിമയ്ക്ക് വേണ്ടി നടത്തിക്കൊടുമെന്ന് എം എം മണി ആശംസ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ഒരു ഗ്രാമീണപശ്ചാത്തലത്തിലെ സാധാരണാകുടുംബമാണ് പശ്ചാത്തലം. സൈബാന്റെ മരണശേഷം അദ്ദേഹത്തിന്റെ ജീവിതാഭിലക്ഷം നടത്തിക്കൊടുക്കുവാന ശ്രമിക്കുന്ന അയാളുടെ മക്കൾ ജിജോയും ജിന്റോയും നടത്തുന്ന പരിശ്രമങ്ങളും വെല്ലുവിളികളും അതിജീവനവുമാണ് ചിത്രത്തിൽ.

ചിത്രത്തിൽ സൈബാൻ എന്ന കഥാപാത്രമായി എത്തുന്നത് ലാലുഅലക്സാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ജിന്റോയും ജിജോയുമായി എത്തുന്നു. നായികയായി എത്തുന്നത് തെലുങ്ക് അഭിനേത്രി പായൽ രാധാകൃഷ്ണനാണ്. അശോകൻ, ഐശ്വര്യ ബാബു ജീമോൾ, ഷിനിൽ, റിയാസ് നർമ്മ കല, ദിനേശ് പ്രഭാകർ, ഹരീഷ് കണാരൻ, സേതുലക്ഷ്മി, ആർ എസ് പണിക്കർ, ശ്യാം തൃക്കുന്നുപ്പുഴ, ശശി നമ്പീശൻ, അഞ്ജന അപ്പുക്കുട്ടൻ, തുടങ്ങിയയവർ പ്രധാന കഥാപാത്രങ്ങളായി  എത്തുന്നു. രഞ്ജിത് ആർ എൽ, ശിവ എന്നിവരുടെ  കഥയ്ക്ക് രഞ്ജിത് ആർ എല്, രാഹുൽ കല്യാൺ എന്നിവർ തിരക്കഥ ഒരുക്കുന്നു. ഛായാഗ്രഹണം ഷിന്റൊ വി ആന്റോ, എഡിറ്റിങ് ഷബീർ അലി, സംഗീതം റെജിമോൻ ചെന്നൈ. രാജകുമാരി, ശാന്തമ്പറ, പൂപ്പാറ എന്നിവിടങ്ങളില് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകും.

spot_img

Hot Topics

Related Articles

Also Read

കാളിദാസ് ജയറാമിന്റെ ‘രജനി’ നവംബർ 17- ന് തിയ്യേറ്ററുകളിലേക്ക്

0
തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ചെന്നൈലുമായി ഷൂട്ടിങ് പൂർത്തിയാക്കി. പരസ്യമേഖലയിലെ പ്രമുഖരായ നവരസ ഗ്രൂപ്പ് നവരസഗ്രൂപ്പിന്റെ ബാനറിൽ ആദ്യമായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീജിത്ത് കെ എസും ബ്ലെസി എന്നിവർ ചേർന്നാണ്

ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യിൽ  അച്ഛനും മകനുമായി ജഗദീഷും ബേസിലും; ട്രയിലർ റിലീസ്

0
ജഗദീഷ് അച്ഛനും ബേസിൽ ജോസഫ്  മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കുണ്ടന്നൂരിലെ കുത്സിതലഹള; ട്രയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

0
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുടെ ട്രയിലർ ശ്രദ്ധേയമാകുന്നു.

‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിലേക്ക്

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം തന്നെ റിലീസായിരിക്കുകയാണ്....