Saturday, March 7, 2026

പുതിയ പോസ്റ്ററുമായി ഹൊറർ കോമഡി എന്റർടൈനർ മൂവി ‘പ്രകമ്പനം’

ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് പോസ്റ്റർ റിലീസ് ചെയ്തത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത് , സുധീഷ്, ബ്ലെസ്സി എന്നിവരാണ് നിർമ്മാണം.

ഈ ചിത്രത്തിന്റെ കഥ വിജേഷ് പാണത്തൂരും തിരക്കഥ ശ്രീഹരി വടക്കനും നിർവഹിക്കുന്നു. കൊച്ചി, കണ്ണൂര് എന്നിവിടങ്ങളാണ് പശ്ചാത്തലമായി വരുന്നത്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ഗായത്രി സതീഷ്, അനഘ അജിത്ത്, ശീതൾ ജോസഫ്, പി. പി കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ്, അമീൻ, എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം ആൽബി, എഡിറ്റിങ് സൂരജ് ഇ എസ്, സംഗീത സംവിധാനം ബിബിൻ അശോക്.

spot_img

Hot Topics

Related Articles

Also Read

മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു

0
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.

‘രവീന്ദ്രാ, നീ എവിടെ?’; ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘രവീന്ദ്രാ, നീ എവിടെ?’ എന്ന് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ജൂലൈ മാസത്തിൽ...

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടീസർ പുറത്തിറങ്ങി

0
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം...

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു.

തീപാറും ട്രയിലറുമായി കിങ് ഓഫ് കൊത്ത; ഇത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് ആരാധകര്‍

0
ദുല്‍ഖറിന്‍റെ കരിയറില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ഷാറൂഖാന്‍, സൂര്യ, നാഗാര്‍ജുന, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്‍റെ ട്രയിലര്‍ റിലീസ് ചെയ്തത്.